തിരുവനന്തപുരം: തിരുവനന്തപുരം പാലോട് (Palode) പെരിങ്ങമലയിൽ വീട്ടമ്മയെ കുത്തിക്കൊന്ന് (Stabbed to death) ഭർത്താവ്. പറങ്കിമാംവിള നൗഫർ മൻസിൽ നാസില ബീഗമിനെയാണ് വീട്ടിലെ കിടപ്പു മുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് (Murder) ശേഷം ഒളിവിൽപോയ ഭർത്താവ് അബ്ദുൾ റഹീമിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് (Look out notice) പുറത്തിറക്കി.
കൊല്ലപ്പെട്ട നാസിലയും മകളും മാതാപിതാക്കളുമായുമായിരുന്നു പാലോട്ടുള്ള വീട്ടിൽ താമസിച്ചിരുന്നത്. ബുധനാഴ്ച
രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിന് ശേഷം എല്ലാവരും ഉറങ്ങാൻ പോയി. എന്നും പുലർച്ചെ എഴുന്നേൽക്കുന്ന മകളെ കാണാത്തിനാൽ അമ്മ കിടപ്പുമുറിയിലെത്തി നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ നാസിലയെ കണ്ടത്.
Also Read: Crime News: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, ആക്രമണം ആളുമാറിയെന്ന് സൂചന
13 വയസ്സുകാരി മകൾ നാസിലയുടെ തൊട്ടടുത്ത് അപ്പോഴും ഉറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് അബ്ദുൾ റഹിം അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. നാസിലയുടെ കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റിരിക്കുന്നത്. മദ്യപാനിയായിരുന്നു അബ്ദുൾ റഹിം മദ്യവിമുക്തി കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.
നാസിലയ്ക്കും മകൾക്കും അബ്ദുൾ റഹിം ഒരു മിഠായി കൊടുത്തുവെന്ന അമ്മ പറയുന്നു. മയക്കുമരുന്ന് നൽകിയ ശേഷമാണോ കുത്തികൊന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. തൊട്ടടുത്ത കിടന്ന മകളോ സമീപത്തെ മുറിയിലുണ്ടായിരുന്ന മാതാപിതാക്കളോ നിലവിളിയൊന്നും കേട്ടിരുന്നില്ല.
Also Read: SI Got Stabbed : മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്ക് കുത്തേറ്റു
ചാക്ക ഐടിഎയയിലെ (ITI) ക്ലർക്കാണ് അബ്ദുൾ റഹിം. തിരുവനന്തപുരം റൂറൽ എസ്പി പി.കെ. സ്ഥലം സന്ദർശിച്ചു. പാലോട് പൊലീസ് (Police) പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...