Whale Vomit : തിരുവനന്തപുരത്ത് നാല് കോടിയുടെ തിമിംഗല ഛർദ്ദിയും മയക്കുമരുന്നുമായി എഞ്ചിനീയറെ പിടികൂടി

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 04:51 PM IST
  • കഴക്കൂട്ടം സ്വദേശിയായ സിവിൽ എഞ്ചിനീയർ ഗരീബ് നവാസിനെ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടി.
  • രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
  • പ്രതിക്ക് തിമിംഗല ഛർദ്ദിയും മയക്കുമരുന്നും എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടന്ന വരികെയാണ്.
Whale Vomit : തിരുവനന്തപുരത്ത് നാല് കോടിയുടെ തിമിംഗല ഛർദ്ദിയും മയക്കുമരുന്നുമായി എഞ്ചിനീയറെ പിടികൂടി

Thiruvananthapuram : നാല് കോടി രൂപയുടെ തിമിംഗല ഛർദ്ദിയും മയക്കുമരുന്നും പിടികൂടി. തിരുവനന്തപുരം വെമ്പായത്ത്  നിന്നാണ് പിടികൂടിയിരിക്കുന്നത്.  കഴക്കൂട്ടം സ്വദേശിയായ സിവിൽ എഞ്ചിനീയർ ഗരീബ് നവാസിനെ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിക്ക് തിമിംഗല ഛർദ്ദിയും മയക്കുമരുന്നും എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടന്ന വരികെയാണ്.

ഇന്ന് രാവിലെ 10 മണിക്ക് യാത്രക്കിടയിലാണ്  എക്‌സൈസ് പരിശോധന നടത്തിയത്. പിടികൂടുമ്പോൾ വണ്ടിക്കുള്ളിൽ തിമിംഗല ഛർദ്ദി, എംഡിഎംഎയും ഹാഷിഷ് ഓയിൽ തുടങ്ങിയ നിരോധിത ലഹരി വസ്തുക്കളും ഉണ്ടായിരുന്നു. നാല് കിലോയോളം തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. കൂടാതെ ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി. 

ALSO READ: Cannabis seized: കോഴിക്കോട് കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കടപ്പുറത്ത് നിന്ന് തിമിംഗല ഛർദ്ദി ലഭിച്ചുവെന്നാണ് ഗരീബ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇയാൾക്ക് പിന്നിൽ വൻ സംഘങ്ങൾ ഉണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗരീബിനെ പിടികൂടുന്നതിന് മുമ്പ് എസ് എഫ് ഐ നേതാവ് അർജുനെയും നന്ദുവിനെയും ചോദ്യം ചെയ്തിരുന്നു. ഇവർക്ക് കേസിൽ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News