കണ്ണൂർ: CPM Activist Murder: സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് ആർഎസ്എസ് ആണെന്ന സിപിഎം ആരോപണം നിഷേധിച്ച് ബിജെപി. ഈ കൊലപാതകത്തിൽ ആർഎസ്എസിന് ഒരു പങ്കുമില്ലെന്നും യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു.
Also Read: Murder: തലശ്ശേരി ന്യൂമാഹിക്ക് സമീപം സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; അക്രമത്തിന് പിന്നിൽ RSS എന്ന് ആരോപണം
കൊലപാതകത്തിന് പിന്നിലെ വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും പ്രതികളെ സംരക്ഷിക്കരുതെന്ന് മാത്രമാണ് ബി ജെ പിക്ക് പറയാനുള്ളതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. മരിച്ച ഹരിദാസ് മത്സ്യത്തൊഴിലാളിയാണ്. പുലർച്ചെ രണ്ടുമണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വീട്ടിനടുത്ത് വച്ചാണ് വെട്ടേറ്റത്.
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ഹോളിക്ക് മുന്നേ ഡിഎ വർധിക്കും
മൃതദേഹം ഇപ്പോൾ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്. ഈ ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് അതിക്രൂരമായി കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. അക്രമം നടന്നത് വീടിനു സമീപത്ത് വച്ചായതിനാൽ ശബ്‌ദം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ മുന്നിൽ വച്ചായിരുന്നു ഈ ക്രൂരമായ അക്രമം നടന്നത്.
ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിച്ച സഹോജരൻ സുരനും വെട്ടേറ്റു. വെട്ടേറ്റ് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം ബിജെപി സംഘർഷമുണ്ടായിരുന്നു.
Also Read: Kodungallur Suicide : കൊടുങ്ങല്ലൂർ ആത്മഹത്യ: വേദനയില്ലാത്ത മരണത്തിന് വിഷവാതകം സ്വയം ഉണ്ടാക്കി
അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ അക്രമം ഉണ്ടാകാതിരിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് കനത്ത ജാഗ്രതയിയിലാണ് പോലീസ്. ഇതിനിടയിൽ സിപിഎം പ്രവർത്തകനായ ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.