POCSO Case : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്കന് 23 വർഷം കഠിനതടവ്

Wayanad POCSO Case : 2019ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 07:31 PM IST
  • 23 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴിയുമാണ് കല്‍പ്പറ്റ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി.അനസ് ശിക്ഷിച്ചത്.
  • പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം.
  • മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി
POCSO Case : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്കന് 23 വർഷം കഠിനതടവ്

വയനാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്കൻ 23 വർഷം തടവ് ശിക്ഷ. മുട്ടില്‍ വാര്യാട് സ്വദേശി കെ. കൃഷ്ണനെതിരെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 23 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴിയുമാണ് കല്‍പ്പറ്റ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി.അനസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം.

മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. രണ്ട് വര്‍ഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായിട്ടാണ് പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. കൂടാതെ പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്യുകയും ചെയ്തെന്ന് തെളിയിക്കപ്പെട്ടു. അന്നത്തെ ഇന്‍സ്പെക്ടര്‍ കെ.കെ. അബ്ദുള്‍ ഷെരീഫ് ആണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News