Loan App Fraud Case : ലോൺ ആപ്പ് തട്ടിപ്പ്; ഗുജറാത്തിൽ നിന്നും 4 പ്രതികളെ അതിസാഹസികമായി പിടികൂടി കേരള പോലീസ്

Kerala Loan App Fraud Cases Arrest : ലോൺ ആപ്പ് തട്ടിപ്പ് കേസിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ ആദ്യ അറസ്റ്റാണിത്

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 07:23 AM IST
  • ഗുജറാത്തി സ്വദേശികളായ പ്രതികളെ അതിസാഹസികമായിട്ടാണ് മീനങ്ങാടി പോലീസ് പിടികൂടിയത്.
  • പൂതാടിയിൽ മരിച്ച യുവാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു പ്രതികൾ.
  • കാൻഡി ക്യാഷ് എന്ന ലോൺ ആപ്പിലൂടെ യുവാവ് പണം കടമെടുക്കുകയായിരുന്നു.
Loan App Fraud Case : ലോൺ ആപ്പ് തട്ടിപ്പ്; ഗുജറാത്തിൽ നിന്നും 4 പ്രതികളെ അതിസാഹസികമായി പിടികൂടി കേരള പോലീസ്

വയനാട് : വ്യാജ ലോൺ ആപ്പ് തട്ടിപ്പിനെ തുടർന്ന വയനാട് പൂതാടിയിൽ യുവാവി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പ്രതികളെ മീനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേരെയാണ് പോലീസിന്റെ പിടിയിലായത്. ഗുജറാത്തി സ്വദേശികളായ പ്രതികളെ അതിസാഹസികമായിട്ടാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. പൂതാടിയിൽ മരിച്ച യുവാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു പ്രതികൾ. കാൻഡി ക്യാഷ് എന്ന ലോൺ ആപ്പിലൂടെ യുവാവ് പണം കടമെടുക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്.

ഗുജറാത്ത് അമറേലി സ്വദേശികളായ ഖേറാനി സമിർഭായ്, കൽവത്തർ മുഹമ്മദ് ഫരിജ്, അലി അജിത് ഭായ് എന്നിവർക്ക് പുറമെ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെയും കൂടിയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നിർദേശപ്രകാരം മീനങ്ങാടി ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസിന്റെ േനതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ALSO READ : Pocso Nedumangad: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ട് പോയ പ്രതി അറസ്റ്റിൽ

2023 സെപ്റ്റംബർ 15നാണ് പൂതാടി സ്വദേശിയായ സി എസ് അജയരാജ് ലോൺ ആപ്പ് തട്ടിപ്പുകാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. തട്ടിപ്പുസംഘം യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ജീവനൊടുക്കിയത്. 

ലോൺ ആപ്പ് തട്ടിപ്പുകളിൽ പരാതി നൽകാൻ വാട്സ്ആപ്പ് നമ്പർ

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് വാട്സ്ആപ്പിലൂടെ പരാതി നൽകാൻ പുതിയ സംവിധാനം കേരള പോലീസ് ഏർപ്പെടുത്തിട്ടുണ്ട്. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സ്ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ് മെസേജ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക.

നേരിട്ടുവിളിച്ച് സംസാരിക്കാനാകില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ്  തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പോലീസിന്റെ പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും ബോധവത്കരണം നടത്തും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News