Thiruvananthapuram : വിഴിഞ്ഞം വെങ്ങാനൂർ 24കാരിയായ അർച്ചനയുടെ (Vizhinjam Archana Suicide Case) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേഷ് കുമാറിനെ തിരുവനന്തപുരം ജില്ല ക്രൈം ബ്രാഞ്ച് (Crime Branch) അറസ്റ്റു ചെയ്തു. ഈ മാസം 21- ന് രാത്രിയാണ് അർച്ചന ശരീരത്തിൽ തീ പൊള്ളലേറ്റ് മരണപ്പെട്ടത്.
വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അർച്ചനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗാർഹിക പീഡനം കൊണ്ടുണ്ടായ മനോവിഷമത്തലാണ് അർച്ചന മരണപ്പെട്ടതെന്ന് വെളിവായിട്ടുള്ളതിനാൽ സുരേഷിനെ അറസ്റ്റ് ചെയ്ത്. പ്രതിയെ റിമാൻഡ് ചെയ്തു.
ALSO READ : Vizhinjam Archana Suicide : അർച്ചനയുടെ മരണം ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കും
അർച്ചന മരിച്ച ദിവസം സുരേഷ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ പൊലീസ് ആദ്യം സുരേഷിനെ ചോദ്യം ചെയ്ത വിട്ടയ്ക്കുക മാത്രമാണ് ചെയ്തത്.
ഇതെ തുടർന്ന് അർച്ചനയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജൂൺ 23ന് യുവതിയുടെ മൃതദേഹവുമായി വിഴിഞ്ഞം റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം വലിയ തോതിൽ കനത്തോടെയാണ് കേസ് ജില്ല ക്രൈം ബ്രാഞ്ചിന് നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതിയായ ഭാർത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
22-ാം തിയതി ചൊവ്വാഴ്ച രാത്രിയാണ് 24കാരിയായ അർച്ച ഭാർത്താവിനൊപ്പം താമസിച്ചു കൊണ്ടിരുന്ന വാടക വീട്ടിൽ തീക്കൊളുത്തി സ്വയം മരിച്ചത്. സംഭവത്തിന് തൊട്ട് പിന്നാലെ ഭർത്താവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...