Vismaya Death Case : വിസ്മയ കേസിൽ സെപ്റ്റംബർ 10 ന് കുറ്റപത്രം സമർപ്പിക്കും; വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ ഉൾപ്പെടുത്തും

വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് 90 ദിവസം കഴിയുംമുമ്പാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 10:10 AM IST
  • സ്ത്രീധന (Dowry)പീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിയായ വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നാല്പതോളം സാക്ഷികൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
  • കൂടാതെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളുവുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
  • കേസിൽ നാലാപത്തോളം സാക്ഷികളെയും ഇരുപതോളം തോണ്ടിയ മുതലും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് (Police) അറിയിച്ചിട്ടുണ്ട്.
  • വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് 90 ദിവസം കഴിയുംമുമ്പാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.
Vismaya Death Case : വിസ്മയ കേസിൽ സെപ്റ്റംബർ 10 ന് കുറ്റപത്രം സമർപ്പിക്കും; വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ ഉൾപ്പെടുത്തും

Kollam : വിസ്മയ കേസിൽ (Vismaya Case) ഈ മാസം പത്തം തീയതി പൊലീസ് കുറ്റപത്രം സമർപ്പിക്കും. സ്ത്രീധന (Dowry)പീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിയായ വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നാല്പതോളം സാക്ഷികൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കൂടാതെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളുവുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കേസിൽ നാലാപത്തോളം സാക്ഷികളെയും ഇരുപതോളം തോണ്ടിയ മുതലും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് (Police) അറിയിച്ചിട്ടുണ്ട്. വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് 90 ദിവസം കഴിയുംമുമ്പാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിയും വിസ്മയയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിക്കാതിരിക്കണണ പോലീസിന്റെ ഈ നീക്കം.

ALSO READ:  Vismaya Death Case : വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും

കുറ്റപത്രം ഇപ്പോൾ സമർപ്പിക്കുന്നത് കൊണ്ട് ഇനി വിചാരണ കഴിയുന്നത് വരെ പ്രതിക്ക് (Kiran Kumar)  ചമയം ലഭിക്കാനുള്ള സാധ്യത കുറവാണ്. വിസ്മയയയുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളാണ് പോലീസ് മുഖ്യ തെളിവായി സമർപ്പിക്കുന്നത്. ഭർത്താവുൾ നിന്ന് വിസമയക്ക്ക് കടുത്ത മാനസിക ശാരീരിക പീഡനങ്ങൾ ഏറ്റ വാങ്ങേണ്ടി വന്നിരുന്നുവെന്നും പോലീസ് കുറ്റപത്രത്തിൽ വെളിപ്പെടുത്തും.

ALSO READ: Vismaya Death Case : വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കും

കേസിൽ പ്രതിയായി ഉലപ്പെടുത്തിയിരിക്കുന്നത് കിരൺ കുമാറിനെ മാത്രമാണ്. വിസ്മയയെ മര്‍ദ്ദിക്കാന്‍ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനായി ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കേസിൽ മറ്റാരെയും പ്രതിചേർക്കേണ്ട എന്നാണ് പോലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ALSO READ: Vismaya Death Case : വിസ്മയ തൂങ്ങി മരിച്ച കേസിൽ പ്രതി കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും

കഴിഞ്ഞ വർഷം 2020 മാർച്ചിൽ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉയോഗസ്ഥനായിരുന്ന കിരണുമായി (Kiran Kumar) വിസ്മയയുടെ വിവാഹം നടന്നത്.  ചെയ്തിരുന്നു.  കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ. കേസിനെ തുടർന്ന് ജൂണിൽ കിരൺകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News