Vismaya Case: വിധി 23-ന്, വിസ്മയക്കേസിൽ കിരൺകുമാറിന് ലഭിക്കുന്ന ശിക്ഷ എന്ത്? 

കിരണ്‍കുമാറില്‍ നിന്ന് വിസ്മയ ശാരീരിക-മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നുവെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും മൊഴി നല്‍കി.

Written by - Zee Malayalam News Desk | Last Updated : May 20, 2022, 10:35 AM IST
  • വിസ്മയക്ക് നീതി ഉറപ്പാക്കുന്ന വിധി ആകും ഉണ്ടാവുമെന്ന് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛൻ
  • 2021 ജൂൺ 21 നാണ് വിസ്മയയെ കിരണിൻറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
  • മരണദിവസം വിസ്മയയുമായി വഴക്കുണ്ടായെന്ന് പ്രതി പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
Vismaya Case: വിധി 23-ന്, വിസ്മയക്കേസിൽ കിരൺകുമാറിന് ലഭിക്കുന്ന ശിക്ഷ എന്ത്? 

കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയുടെ ആത്മഹത്യയിൽ ഈ മാസം 23 ന് വിധി പറയുകയാണ്. മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 41 സാക്ഷികള്‍, 118 രേഖകള്‍, 12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. 

കിരണ്‍കുമാറില്‍ നിന്ന് വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നുവെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും മൊഴി നല്‍കി. മരണദിവസം വിസ്മയയുമായി വഴക്കുണ്ടായെന്ന് പ്രതി പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയും കോടതിയെ അറിയിച്ചിരുന്നു. 

Also Read: വിജയ് ബാബുവിനെതിരെയുള്ള കേസ് സിനിമയിലെ എറണാകുളം സംഘത്തിന്റെ ഗൂഢാലോചന' ; മുഖ്യമന്ത്രിക്ക് പരാതി നൽകി നടന്റെ അമ്മ

വിസ്മയക്ക് നീതി ഉറപ്പാക്കുന്ന വിധി ആകും ഉണ്ടാവുകയെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛൻ പറഞ്ഞു. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടിയ പ്രതി കിരൺകുമാർ എട്ടുമാസങ്ങള്‍ക്ക് ശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.സ്ത്രീധന പീഡനം മൂലമുള്ള മരണം,  സ്ത്രീധനപീഡനം,  ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ,  ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന് ,നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

ALSO READ : Wind Alert : കനത്ത മഴയും അതിശക്തമായ കാറ്റും; മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിർദ്ദേശം

.2021 ജൂൺ 21 നാണ് വിസ്മയയെ കിരണിൻറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിൽ മുഖ്യ സാക്ഷികൾ.കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രഖ്യാപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News