Love Failure: പ്രണയപ്പക; തമിഴ്നാട്ടിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു

Crime News: 19 കാരിയായ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ 23 കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രണയബന്ധം അവസാനിപ്പിച്ചതാണ് കാരണം. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 10:37 AM IST
  • വില്ലുപുരത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
  • രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്
  • യുവതിയുടെ മുൻ കാമുകൻ മധുരപാക്കം സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റു ചെയ്‌തു
Love Failure: പ്രണയപ്പക; തമിഴ്നാട്ടിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു

തമിഴ്നാട്: വില്ലുപുരത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ വിഴുപുരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്.  സംഭവത്തിൽ യുവതിയുടെ മുൻ കാമുകൻ മധുരപാക്കം സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റു ചെയ്‌തിട്ടുണ്ട്. 

Also Read: പന്തളത്ത് ലഹരിക്ക് അടിമയായ യുവാക്കൾ വീടിന് തീയിട്ടു

കൊല്ലപ്പെട്ട ധരണി വില്ലുപുരത്തെ സ്വകാര്യ നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ധരണിയും പ്രതിയായ ഗണേഷും തമ്മിൽ 5 വർഷമായി പ്രണയത്തിലായിരുന്നു.  ഇതിനിടയിൽ കഴിഞ്ഞ വർഷം ലഹരിക്ക് അടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം ധരണി അവസാനിപ്പിച്ചിരുന്നു.  അതിനു ശേഷമാണ് നഴ്‌സിംഗ് പഠനത്തിനായി ചെന്നൈയിലേക്ക് പോയത്.  അമ്മ മാത്രമാണ് ധരണിയ്ക്കുള്ളത്.  ഫെബ്രുവരിയി; ധരണി ലീവെടുത്ത് നാട്ടിൽ വന്നപ്പോൾ ധരണിയെ കാണാൻ ഗണേഷ് പല ആവർത്തി ശ്രമിച്ചുവെങ്കിലും കാണാൻ സാധിച്ചില്ല.  

Also Read: Shani Rashi Parivartan 2023: വരുന്ന 7 മാസത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി സമയം, നയിക്കും രാജകീയ ജീവിതം 

 

വ്യാഴാഴ്‌ച രാത്രി ധരണിയെ ഫോണിൽ ബന്ധപ്പെട്ട ഗണേഷിനോട് താൻ തിരിച്ചു ചെന്നൈയിൽ പോയി എന്ന് ധരണി പറയുകയായിരുന്നു. ഇത് കള്ളമാണെന്ന് അറിഞ്ഞ ഗണേഷ് ധരണിയുടെ വീടിനു സമീപം എത്തുകയും ഇന്നലെ രാവിലെ വീടിനു സമീപത്തെ ശുചിമുറിയിൽ പോയ ധരണിയെ ​വാക്കത്തി കൊണ്ട് കഴുത്തിൽ വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

Also Read: Weight Loss: ഈ അത്ഭുത പാനീയം കുടിക്കൂ വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അപ്രത്യക്ഷമാകും! 

പെൺകുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  അന്വേഷണത്തിലാണ് ധരണിയും ഗണേഷുമായുള്ള പ്രണയവും പിന്നീട് ആ ബദ്ധത്തിൽ നിന്നും പിന്മാറിയതും അതിന്റെ പകയാണ് ഗണേഷ് തീർത്തതെന്നും പോലിസ് കണ്ടെത്തിയത്. കോല നടത്തിയ ശേഷം ഒളിവിൽ പോയ ഗണേഷിനെ രണ്ടു മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News