Robbery: അരൂരിൽ വാഹനമോഷണ കേസിലെ പ്രതികളായ രണ്ടു പേർ പിടിയിൽ

Crime News: മോഷ്ടിക്കപ്പെട്ട ഈ വാൻ ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.  ഈ വാഹനം കടയുടെ മുൻപിൽ തന്നെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. 

Written by - Ajitha Kumari | Last Updated : Oct 14, 2023, 07:03 AM IST
  • അരൂരിൽ വാഹനമോഷണ കേസിലെ രണ്ട് പ്രതികൾ ഇന്നലെ പിടിയിൽ
  • മോഷ്ടിക്കപ്പെട്ട വാൻ ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്
Robbery: അരൂരിൽ വാഹനമോഷണ കേസിലെ പ്രതികളായ രണ്ടു പേർ പിടിയിൽ

അരൂർ: ആലപ്പുഴ അരൂരിൽ വാഹനമോഷണ കേസിലെ രണ്ട് പ്രതികൾ ഇന്നലെ പിടിയിൽ. എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡിൽ എരമല്ലൂർ വള്ളവനാട് വിപിൻ, എഴുപുന്ന പഞ്ചായത്ത് പതിനാറാം വാർഡിൽ കുഴുവേലി നികർത്തിൽ ആദിത്യൻ എന്നിവരാണ് അരൂർ പോലീസിന്റെ പിടിയിലായത്. ഇത് സാധാരണമായൊരു വാഹന മോഷണം ആയിരുന്നില്ല ഇതിനു പിന്നിലും ഉണ്ട് ഒരു വമ്പൻ ട്വിസ്റ്റ്.  

Also Read: അതിഥി തൊഴിലാളി അമ്മയേയും മക്കളേയും സ്ക്രൂ ഡ്രൈവറിന് കുത്തി പരിക്കേൽപ്പിച്ചു
 
മോഷ്ടിക്കപ്പെട്ട ഈ വാൻ ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.  ഈ വാഹനം കടയുടെ മുൻപിൽ തന്നെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതാം തീയതി രാത്രി 12.30 നാണ് വാൻ കളവു പോയത്.  സാധാരണ കള്ളന്മാർ വാഹനം മോഷ്ടിച്ചാൽ ചെയ്യുന്നത് അതിനെ ഉടൻതന്നെ പൊളിച്ചുവിൽക്കുകയോ മറിച്ച് വിൽക്കുകയോ അല്ലെങ്കിൽ രഹസ്യമായി ഉപയോഗിക്കുകയോ ഒക്കെ ആണല്ലോ. 

Also Read: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ടു പേര്‍ വെന്തുമരിച്ചു

എന്നാൽ ഇവിടെ അതൊന്നുമല്ല നടന്നത്.  പ്രതികൾ പിടിയിലായ സമയത്ത് രണ്ടുപേരും മദ്യ ലഹരിയിലായിരുന്നു. ഇവർക്ക് വണ്ടിയോടിക്കാൻ ഭയങ്കര ക്രയ്‌സ് ഉണ്ടായിരുന്നു. തുടർന്ന് ഇവർ വാനെടുത്ത് റോഡിലേക്ക് പാഞ്ഞു. പിക്കപ്പ് വാൻ ഓടിച്ച് എറണാകുളം തേവര പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ അവിടെ വച്ച് പെട്രോൾ തീരുകയും. കയ്യിൽ വേറെ പൈസ ഇല്ലാത്തതിനാൽ ഇരുവരും വണ്ടി ഉപക്ഷിച്ച് തിരികെ പോരുകയും ചെയ്തു.

Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഇവരോട്, നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!

ഇതിൽ നിന്നും വാഹനം മോഷ്ടിച്ച് മറിച്ചു വിൽക്കുകയല്ല  വാഹനങ്ങൾ ഓടിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷമെന്ന് മനസിലായതായി പോലീസ് പറഞ്ഞു.  പിടിയിലായ ആദിത്യൻ അരൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉണ്ട്.  ഇയാൾ അടിപിടി, വധശ്രമം എന്നീ രണ്ട് കേസുകളിൽ പ്രതിയുമാണ്. പ്രതികളെ ഇന്നലെത്തന്നെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News