Crime News: തമിഴ്നാട്ടിൽ 105 കിലോ കഞ്ചാവ് പിടിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

Ganja Seized Case: സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ പുളിയങ്കുടി കർപ്പഗവീഥി സ്ട്രീറ്റിൽ മുരുഗാനന്ദം എറണാകുളം സ്വദേശി ബഷീർ എന്നിവരെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 13, 2023, 07:40 PM IST
  • തമിഴ്നാട്ടിൽ 105 കിലോ കഞ്ചാവ് പിടിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ
  • അടൂർ പറക്കോട് ലത്തീഫ് മൻസിലിൽ അജ്മലിനെയാണ് അടൂർ പോലീസും തമിഴ്നാട് പോലീസും ചേർന്ന് പിടികൂടിയത്
Crime News: തമിഴ്നാട്ടിൽ 105 കിലോ കഞ്ചാവ് പിടിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

അടൂർ: തമിഴ്നാട്ടിൽ 105 കിലോ കഞ്ചാവ് പിടിച്ച കേസിൽ മുഖ്യ പ്രതിയായ അടൂർ സ്വദേശി അറസ്റ്റിൽ. അടൂർ പറക്കോട് ലത്തീഫ് മൻസിലിൽ അജ്മലിനെയാണ് അടൂർ പോലീസും തമിഴ്നാട് പോലീസും ചേർന്ന് പിടികൂടിയത്. ഒക്ടോബർ ഏഴിന് കൊല്ലം-തിരുമംഗലം പാതയിലെ തെങ്കാശി ശിവഗിരി ചെക്ക്‌ പോസ്റ്റിൽവെച്ചാണ് തമിഴ്നാട് പോലീസ് 105 കിലോ കഞ്ചാവ് കണ്ടെത്തിയത്.

Also Read: Crime News: ജയിലിനുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പോലീസുകാരനെ പിരിച്ച് വിട്ടു; സംഭവം മുംബൈയിൽ

സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ പുളിയങ്കുടി കർപ്പഗവീഥി സ്ട്രീറ്റിൽ മുരുഗാനന്ദം എറണാകുളം സ്വദേശി ബഷീർ എന്നിവരെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ഇടപാടിൽ അജ്മലിന്റെ പങ്ക് പോലീസ് കണ്ടെത്തിയത്. ഇതോടെ തമിഴ്നാട് പോലീസ് അടൂർ പോലീസിന്റെ സഹായം തേടുകയായിരുന്നു.  കഴിഞ്ഞ ദിവസം അടൂരിലെത്തിയ തമിഴ്നാട് ഉദ്യോഗസ്ഥരും അടൂർ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇളമണ്ണൂരിലെ ഒളിവുസങ്കേതത്തിൽ നിന്നും അജ്മലിനെ പൊക്കുകയായിരുന്നു.  

Also Read: Surya Rashi Parivartan: ഒക്ടോബർ 18 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണകാലം, ലഭിക്കും അപ്രതീക്ഷിത ധനേട്ടം!

അടൂർ സിഐ എസ്. ശ്രീകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ. എം. മനീഷ്, സി.പി.ഒ.മാരായ സൂരജ് ആർ.കുറുപ്പ്, ശ്യാം കുമാർ, നിസാർ മൊയ്‌ദീൻ, രാകേഷ് രാജ്, ഡാൻസാഫ് ടീമംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2023 ജനുവരിയിൽ എട്ട് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ആളാണ് അജ്മൽ എന്നത് ശ്രദ്ധേയം.  വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന്‌ കഞ്ചാവ് തുച്ഛമായ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് വൻ തുകയ്ക്ക് കച്ചവടം നടത്തുന്നതാണ് പ്രതികളുടെ രീതി എന്നാണ് റിപ്പോർട്ട്. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെപ്പറ്റിയും സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പച്ചക്കറി-പഴം കച്ചവടത്തിന്റെ മറവിൽ വൻതോതിൽ ലഹരിവസ്തുക്കൾ തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്തുന്നതിനായി വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ സംയുക്തമായി നടപടികൾ സ്വീകരിച്ചുവരുകയാണെന്നും കേരള-തമിഴ്നാട് പോലീസ് അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News