കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതി പ്രതി പിടിയിൽ. ബാങ്ക് മുന്‍ മാനേജർ മധാ ജയകുമാറാണ് പിടിയില്ലായത്. തെലങ്കാനയില്‍ നിന്നാണ് ഇയാളെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. 42 അക്കൗണ്ടുകളില്‍ നിന്നായി 26.24 കിലോ സ്വര്‍ണം ഇയാൾ കടത്തിയെന്നാണ് പരാതി.
അടിപിടി കേസില്‍ ഇയാള്‍ തെലങ്കാന പോലീസ് പിടികൂടിയിരുന്നു. ഇതേത്തുടർന്നാണ് ഇയാള്‍ക്കെതിരെ വടകരയില്‍ കേസ് ഉള്ളതായി തെലങ്കാന പോലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് തെലങ്കാന പോലീസ് വടകര പോലീസിനെ വിവരം അറിയിച്ചു. വടകരയില്‍ നിന്ന് പോലീസ് സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പ്രതി മധാ ജയകുമാര്‍ കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയാണ്. അതേസമയം ഇയാൾ കടത്തിയെന്ന് പറയുന്ന 26.24 കിലോഗ്രാം സ്വര്‍ണം കണ്ടെത്തേണ്ടതുണ്ട്. കൂട്ടുപ്രതികൾ ഉണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
Also Read: Muthalappozhi Accident: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
സംഭവം ഇങ്ങനെ...
മൂന്ന് വർഷമായി ബാങ്കിലുണ്ടായിരുന്ന മാനേജർ സ്ഥലംമാറി പോയതിന് ശേഷം വന്ന പുതിയ മാനേജർ നടത്തിയ പരിശോധനയിലാണ് ബാങ്കിലെ 26 കിലോ സ്വർണ്ണം വ്യാജമാണെന്ന് തെളിയുന്നത്. സ്ഥലം മാറ്റിയെങ്കിലും മുൻ മാനേജർ മധ ജയകുമാർ പുതിയ സ്ഥലത്ത് ചുമതല ഏറ്റിരുന്നില്ല. പിന്നീട് ഇയാൾ ഫോൺ സ്വിച്ചോഫാക്കി മുങ്ങുന്നു. ഒടുവിൽ തട്ടിപ്പിന് പിന്നിൽ സോണൽ മാനേജറാണെന്നും, കാർഷിക വായ്പയുടെ മറവിൽ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേർന്ന് വൻ തട്ടിപ്പാണ് നടന്നതെന്നും ആരോപിച്ച് കൊണ്ട് ഇയാൾ ഒരു വീഡിയോ പങ്കുവെയ്ക്കുന്നു.
പണയം വെച്ചത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വർണ്ണമാണെന്നും സോണൽ മാനേജർ നിർദേശിച്ചത് അനുസരിച്ചാണ് കാർഷിക ഗോൾഡ് ലോൺ നൽകിയതെന്നുമായിരുന്നു മധ ജയകുമാർ നൽകിയ വിശദീകരണം.
അതേസമയം പ്രതി അറസ്റ്റിലായതോടെ ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ വിശദീകരണം ലഭിച്ചേക്കും. 42 അക്കൗണ്ടുകളില്‍ നിന്നായി 26.24 കിലോ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് ബാങ്ക് നൽകിയ പരാതി. ഇത്രയും അധികം അക്കൗണ്ടുകളിലെ സ്വര്‍ണം തിരിമറി നടത്തിയിട്ടും ഇടപാടുകാർ ആരും പോലീസിൽ പരാതി നൽകിയിരുന്നില്ല. ഒരാളുടെ മാത്രം സ്വർണമാണ് ഇതെന്ന നിഗമനവും പോലീസ് പറയുന്നു. അതിന്റെ വ്യക്തമായ ചില സൂചനകള്‍ പോലീസിന് കിട്ടിയതായാണ് വിവരം. 42 അക്കൗണ്ടുകളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ബാങ്ക് ഓഫിസിൽ പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകൾ അന്വേഷണ സംഘം പരിശോധിക്കും. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ആദ്യമായാണ് ബാങ്കിൽ നേരിട്ട് എത്തിയ പരിശോധന നടത്തുന്നത്. മധ ജയകുമാറിന്റെ വീഡിയോയിൽ പറയുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷിക്കും. ഇവിടുത്തെ ജീവനക്കാരെയും ഉടമസ്ഥരെയും ക്രൈം ബ്രാഞ്ച് സംഘം നേരിട്ട് കാണും. ബാങ്ക് സോണൽ മാനേജരെ ഉടൻ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.