Wayand: രണ്ട് മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം: സംഭവം വയനാട്ടിൽ

Attempt to sell baby in Wayanad: വൈത്തിരി പോലീസ് കുഞ്ഞിനെ സി ഡബ്ല്യു സിക്ക് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.  

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 11:28 PM IST
  • രണ്ടുമാസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരം സ്വദേശികൾക്ക് കൈമാറുകയായിരുന്നു
  • ഇടനിലക്കാരിയായ നാലാം വാർഡിലെ ആശാ വർക്കർ ഉഷയെ സസ്പെൻഡ് ചെയ്തു
  • കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചതാണെന്ന് അമ്മ
Wayand: രണ്ട് മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം: സംഭവം വയനാട്ടിൽ

വയനാട് പൊഴുതനയിൽ രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെന്ന് ആരോപണം. ഇടനിലക്കാർ വഴി തിരുവനന്തപുരം സ്വദേശികൾക്ക് കൈമാറിയ കുഞ്ഞിനെ വൈത്തിരി പോലീസ് രക്ഷപ്പെടുത്തി സി ഡബ്ല്യു സിക്ക് കൈമാറി. അതേസമയം, വിൽപ്പന നടത്തിയിട്ടില്ലെന്നും കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചതാണെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

പൊഴുതന ഇടിയംവയൽ സ്വദേശി ഷഹാനയുടെ രണ്ടുമാസം പ്രായമായ കുഞ്ഞിനെയാണ് തിരുവനന്തപുരം സ്വദേശികൾക്ക് കൈമാറിയത്. സാമ്പത്തിക ഇടപാടിൽ തനിക്ക് പങ്കില്ലെന്നും ഭർത്താവിൻറെ ഉപദ്രവം സംബന്ധിച്ച് ആശാവർക്കറെ വിവരമറിയിച്ചതിന് തുടർന്ന് അവരും സുഹൃത്തും കണ്ടെത്തിയ ആൾക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നു എന്നും അമ്മ  പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, 31 വരെ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിനിടെ, സംഭവത്തിൽ ഇടനിലക്കാരിയായ നാലാം വാർഡിലെ ആശാ വർക്കർ ഉഷയെ അന്വേഷണ വിധേയമായി DPM സസ്പെൻഡ് ചെയ്തു.  സംഭവത്തിൽ സാമ്പത്തിക ഇടപാട് നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതാണ് പോലീസിൽ പരാതിപ്പെടാൻ കാരണമായതെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസറും പറഞ്ഞു. രണ്ടു മാസം പ്രായമായ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടത്തുകയാണെന്ന് വൈത്തിരി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News