കോഴിക്കോട് 4 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Cannabis Seized: കോഴിക്കോട് വൻ കഞ്ചാവ് വേട്ട.  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേരാണ് അറസ്റ്റിലായത്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 07:42 AM IST
  • കോഴിക്കോട് വൻ കഞ്ചാവ് വേട്ട
  • തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ, കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
  • പിടിയിലായ മജീദ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്
കോഴിക്കോട് 4 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: Cannabis Seized: കോഴിക്കോട് വൻ കഞ്ചാവ് വേട്ട.  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേരാണ് അറസ്റ്റിലായത്. തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ , കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. 

Also Read: ഇടുക്കിയിൽ വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ! 

ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) എലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് പൂളാടിക്കുന്ന് ജംക്ഷന് സമീപത്ത് വെച്ച് പ്രതികളെ  കഞ്ചാവോടെ പിടികൂടിയത്. ഇവർ കൊയിലാണ്ടിയിലേക്ക് യാത്രക്കാരെന്ന വ്യാജേന ഓട്ടോറിക്ഷയിലാണ് വന്നിരുന്നത്. 

പിടിയിലായ മജീദ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ആന്ധ്രയിൽ നിന്നും ലഹരികടത്തുകാർ തമിഴ്നാട്ടിലെത്തിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്ന് സംഘത്തിൽപെട്ടവരിൽ പ്രധാനിയാണ് അറസ്റ്റിലായ തമിഴ്നാട് സ്വദേശിയായ മുരുകൻ.

Also Read: Amazing Benefits of Plums: ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ് മുന്തിരിങ്ങ പോലുള്ള ഈ പഴവും! 

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിരവധി തവണ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്രപോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. 

കേരളത്തിൽ ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം കേസിൽ പെട്ടവരെയും മയക്കുമരുന്ന് മാഫിയയുമായി ബന്ധംപുലർത്തുന്നവരെയും നിരീക്ഷിക്കാൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സ്ന് മുൻപ് നിർദ്ദേശം നൽകിയിരുന്നു. ആൻ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതലയുള്ളത്.

Also Read: Viral Video: പതുങ്ങിച്ചെന്ന് മുതലയെ ആക്രമിക്കുന്ന ജാഗ്വാർ..! 
  
വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്.  ആന്ധ്രയിൽ നിന്നും കിലോഗ്രാമിന്  ആയിരം രൂപയ്ക്ക് വാങ്ങുന്ന ഈ കഞ്ചാവ് കേരളത്തിൽ മുപ്പത്തിരണ്ടായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. മൊത്തവിപണനക്കാരിൽ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ്  പ്ളാസ്റ്റിക് പൗച്ചുകളിലാക്കി മുന്നൂറു മുതൽ അഞ്ഞൂറ് രൂപവരെ ഈടാക്കിയാണ് വിൽപന നടത്തുന്നത്.  ഇത്തരത്തിൽ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News