വർക്കല: തിരുനെൽവേലി സ്വദേശിനി പാപനാശം കുന്നിൽ നിന്നും ചാടിയ സംഭവത്തിൽ 2 പേരുടെ അറസ്റ്റ് വർക്കല പൊലീസ് രേഖപ്പെടുത്തി. താൻ പീഡനത്തിന് ഇരയായെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുനെൽവേലി സ്വദേശികളായ വസന്ത് , കാന്തൻ എന്നിവരുടെ അറസ്റ്റ്.
ജനുവരി 3 ന് ഉച്ചയ്ക്ക് 1.45 ഓടെ പാപനാശം ഹെലിപ്പാട് കുന്നിൽ നിന്നും യുവതി 30 അടിയോളം താഴ്ചയിലേക്ക് ചാടി കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്തിരുന്നു. ആത്മഹത്യശ്രമമെന്ന പൊലീസിന്റെ നിഗമനം പിന്നീട് പീഡനമാണെന്ന് തെളിയുകയായിരുന്നു. വസന്തുമായി സൗഹൃദത്തിലായിരുന്ന യുവതി ഡിസംബർ 31നാണ് വസന്തിനൊപ്പം തിരുനെൽവേലിയിൽ നിന്നും പുറപ്പെട്ടത്.
കന്യാകുമാരിയിലേക്കുളള യാത്രാമദ്ധ്യേ വസന്തിന്റെ സുഹൃത്തായ കാന്തനും ഇവർക്കൊപ്പം കൂടി. കന്യാകുമാരിയിലെ ഹോട്ടലിലും പീഡനത്തിനിരയായതായി യുവതി പറഞ്ഞു. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തെത്തിയപ്പോൾ വസന്തിന്റെ മറ്റൊരു സുഹൃത്തായ ദിനേശും സംഘത്തിൽ ചേർന്നു.
വിവിധ സ്ഥലങ്ങളിലായി 4 ദിവസത്തോളം പീഡിപ്പിക്കപ്പെട്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവാക്കൾ ജ്യൂസിൽ ലഹരി കലർത്തി നൽകിയെന്നും രക്ഷപ്പെടാനാണ് കുന്നിൽ മുകളിൽ നിന്നും ചാടിയതെന്നും യുവതി പൊലീസിനോട് വിശദീകരിച്ചു. വസന്ത്, കാന്തൻ എന്നിവരുടെ പേരിൽ മോഷണം, വധശ്രമമുൾപെടെ നിവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ദിനേശൻ സംഭവം നടന്നയുടൻ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.