ബെംഗളൂരു: മദ്യ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തുകൊണ്ട് ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്നും 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളി യുവാവും യുവതിയും അറസ്റ്റിൽ. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു, ശിൽപ ബാബു എന്നിരാണ് അറസ്റ്റിലായത്.
Also Read: കണ്ണൂരിൽ പോലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; 4 പേർക്ക് പരിക്ക്
എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ (ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് അറസ്റ്റിലായ ശിൽപ. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പോലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം. വ്യാപാരിയായ കെ.ആർ.കമലേഷ് കഴിഞ്ഞ വർഷമാണ് ഇവർക്ക് പണം കൈമാറിയത്. ഒരു വർഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ഇവർ ആകർഷിച്ചിരുന്നത്. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബെംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ശിൽപയെ പാർട്ടി സസ്‌പെൻഡ് ചെയ്തു.
കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയും മരിച്ച നിലയിൽ
വൈക്കം മറവന്‍തുരുത്തില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. മറവന്‍തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശനേയും ഭാര്യ സിനിമോളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശന്‍. പിന്നീട് ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. ഇതോടെ കക്ക വാരിയാണ് ഇദ്ദേഹം ജീവിതച്ചെലവിന് പണം കണ്ടെത്തിയിരുന്നത്.
ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. അവർ വിദ്യാർത്ഥികളാണ്. സാമ്പത്തിക ബാധ്യത മൂലം ഇരുവരും ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പോലീസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...