പുതുച്ചേരി: റെഡ്ഡിപാളയത്ത് ഡ്രെയിനേജിൽ നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. വിഷവാതകം വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് പുറത്തേക്ക് വന്നത്. രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്.
Also Read: സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; ഒരു കിലോ മത്തിയുടെ വില കേട്ടാൽ ഞെട്ടും!
രണ്ടുപേർ ചികിത്സയിലിരിക്കുകയാണ്. രാവിലെ ശുചിമുറി തുറന്നപ്പോൾ വിഷവാതകം പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ മരിച്ചു. ഇവരുടെ ശബ്ദംകേട്ടെത്തിയ സമീപവാസിയായ 15 വയസുള്ള കുട്ടിയും വിഷവായു ശ്വസിച്ച് മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: വെറും ഒരു ദിവസം... ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; വരുന്ന 25 ദിവസം പൊളിക്കും!
സംഭവത്തെ തുടർന്ന് റെഡ്ഡിപാളയം മേഖലയിലെ വീടുകൾ ഒഴിപ്പിച്ചു. റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം പുതുനഗർ മേഖലയിലുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർ, റവന്യൂ ഉദ്യോഗസ്ഥർ, ഫയർഫോഴ്സ്, മെഡിക്കൽ സംഘം എന്നിവർ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.