മദ്യലഹരിയിൽ ഹോട്ടലിൽ ആക്രമണം നടത്തി; കിളിമാനൂരിൽ മൂന്ന് പേർ പിടിയിൽ

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന മൂന്ന് പേർ പിന്നീട് കട ഉടമയെയും ജീവനക്കാരെയും മർദ്ദിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 01:06 AM IST
  • ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന മൂന്ന് പേർ പിന്നീട് കട ഉടമയെയും ജീവനക്കാരെയും മർദ്ദിക്കുകയായിരുന്നു
  • കിളിമാനൂർ ഇരട്ടച്ചിറയിഷ 'നമ്മുടെ കട തട്ടുകട' എന്ന പേരിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മൂന്ന് പേർ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു.
  • ഇക്കാര്യം ചോദ്യം ചെയ്ത ഹോട്ടൽ നടത്തിപ്പുകാരനെയും ജോലിക്കാരെയും ആക്രമിച്ച് മാരകമായി മുറിവേൽപ്പിച്ചു.
  • തുടർന്ന് കടയിലെ നാശനഷ്ടങ്ങൾ ഉണ്ടാക്കി കടന്നു കളയുകയായിരുന്നു.
മദ്യലഹരിയിൽ ഹോട്ടലിൽ ആക്രമണം നടത്തി; കിളിമാനൂരിൽ മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം : മദ്യപിച്ച്  കിളിമാനൂരിൽ ഹോട്ടലിൽ കയറി അക്രമം നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പഴയകുന്നുമ്മേൽ വട്ടപ്പാറ ചരുവിള പുത്തൻവീട്ടിൽ അമൽ(20),  കിളിമാനൂർ ചൂട്ടയിൽ കാവുങ്കൽ വീട്ടിൽ ശ്രീക്കുട്ടൻ(22), കിളിമാനൂർ മലയാമഠം മണ്ഡപകുന്ന് അനിതാ ഭവനിൽ മകൻ ഹരിഹരൻ (22) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന മൂന്ന് പേർ പിന്നീട് കട ഉടമയെയും ജീവനക്കാരെയും മർദ്ദിക്കുകയായിരുന്നു 

കിളിമാനൂർ ഇരട്ടച്ചിറയിഷ 'നമ്മുടെ കട തട്ടുകട' എന്ന പേരിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മൂന്ന് പേർ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത ഹോട്ടൽ നടത്തിപ്പുകാരനെയും ജോലിക്കാരെയും ആക്രമിച്ച് മാരകമായി മുറിവേൽപ്പിച്ചു. തുടർന്ന് കടയിലെ നാശനഷ്ടങ്ങൾ ഉണ്ടാക്കി കടന്നു കളയുകയായിരുന്നു. പ്രതികളുടെ ആക്രമണത്തിൽ കട ഉടമയായ കിളിമാനൂർ പോങ്ങനാട് വിനിത ഭവനിൽ വിനോദിനും രണ്ട് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കേറ്റു.

ഹോട്ടൽ ഉടമ നൽകിയ പരാതിയെ തുടർന്ന കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനോജ്.എസ്, പോലീസ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ,എസ്.സി.പി.ഒ സുനിൽകുമാർ , ബിനു, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News