Mobile Theft: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ ഫോൺ മോഷണം; മൂന്നുപേർ ഡൽഹിയിൽ പിടിയിൽ!

Mobile Theft In Alan Walker DJ Show: 39 ഫോണുകളാണ് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ അലൻ വാക്കർ ഷോയ്ക്കിടെ നഷ്ടമായത് ഇതിൽ 21 എണ്ണം തിരികെ ലഭിച്ചിട്ടുണ്ട് 

Written by - Zee Malayalam News Desk | Last Updated : Oct 18, 2024, 09:45 AM IST
  • അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ
  • ഒരാഴ്ചയായി പോലീസ് നടത്തിയ തിരച്ചിലിനിടയിലാണ് ഇവരെ രാജ്യ തലസ്ഥാനത്തു നിന്നും പിടികൂടിയത്
  • ഇവർ മോഷ്ടിച്ച 21 മൊബൈൽ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്
Mobile Theft: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ ഫോൺ മോഷണം; മൂന്നുപേർ ഡൽഹിയിൽ പിടിയിൽ!

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ഡൽഹിയിൽ പിടിയിൽ.  ഒരാഴ്ചയായി പോലീസ് നടത്തിയ തിരച്ചിലിനിടയിലാണ് ഇവരെ രാജ്യ തലസ്ഥാനത്തു നിന്നും പിടികൂടിയത്. ഇവർ മോഷ്ടിച്ച 21 മൊബൈൽ ഫോണുക കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

Also Read: ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 5000 കോടിരൂപയുടെ കൊക്കെയ്ൻ

ഐഫോണും ആൻഡ്രോയിഡും ഉൾപ്പടെ 39 ഫോണുകളാണ് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ അലൻ വാക്കർ ഷോയ്ക്കിടെ നഷ്ടമായത്. പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോ സ്റ്റേജില്‍ അലന്‍ വാക്കര്‍ സംഗീതത്തിന്‍റെ ലഹരി പടര്‍ത്തുമ്പോഴായിരുന്നു സംഗീതാസ്വാദകര്‍ക്കിടയില്‍ വന്‍ കവര്‍ച്ച നടന്നത്. കാണികള്‍ക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരെ നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

Also Read: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകുമോ?

മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്  മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരില്‍ നിന്നാണ്. അലൻ വാക്കറുടെ ബാംഗ്ലൂർ ഷോയ്ക്കിടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു.  ഈ മോഷണ സംഘമാണോ അതിനു പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോണുകൾ പലതും ഓഫ്‍ലൈൻ മോഡിലാകുമ്പോൾ പഴയ ലൊക്കേഷൻ വിവരം ലഭിക്കുന്നത് അന്വേഷണ സംഘത്തെ കുഴച്ചിരുന്നു. ഡൽഹിയിലെ ചോർ ബസാറിൽ മൊബൈലുകളെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഡൽഹിയിലേക്ക് തിരിച്ചത്. 

Also Read: 

ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം വലയിലായത്. പിടിയിലായവരെ ചോദ്യം ചെയ്തു വരുകയാണ്. സിറ്റി പോലീസിലെ രണ്ട് ടീമുകള്‍ ഡല്‍ഹിയിലുണ്ട്.  പ്രതികൾ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ഫോണ്‍ മോഷണം നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News