വീട്ടിൽ കള്ളൻ കയറി, വിദേശത്ത് ഉടമയുടെ ഫോണിലേക്ക് മേസ്സേജ്; പിന്നെ നടന്നത്

പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വീട്ടുകാർ വിളിച്ചു തുടർന്ന് പോലീസ് സംഘം എത്തി വീട് വളഞ്ഞു. മോഷ്ടാക്കൾക്ക് പുറത്ത് കടക്കാതിരിക്കാൻ വീടിൻറെ രണ്ട് വാതിലുകളും പുറത്തുനിന്ന് പൂട്ടി

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 09:02 AM IST
  • പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വീട്ടുകാർ വിളിച്ചു തുടർന്ന് പോലീസ് സംഘം എത്തി വീട് വളഞ്ഞു
  • മോഷ്ടാക്കൾക്ക് പുറത്ത് കടക്കാതിരിക്കാൻ വീടിൻറെ രണ്ട് വാതിലുകളും പുറത്തുനിന്ന് പൂട്ടി
  • കള്ളന്മാർ ഒന്നാം നിലയുടെ വാതിൽ തുറന്ന് താഴേക്ക് മരത്തിലൂടെ ഊർന്നിറങ്ങുകയായിരുന്നു
വീട്ടിൽ കള്ളൻ കയറി, വിദേശത്ത് ഉടമയുടെ ഫോണിലേക്ക് മേസ്സേജ്; പിന്നെ നടന്നത്

പാലക്കാട്: വീട്ടിൽ കള്ളൻ കയറിയതിന് തൊട്ട് പിന്നാലെ വിദേശത്തെ ഉടമക്ക് ഫോണിൽ അലർട്ട് എത്തി. പാലക്കാട് നഗരത്തിനടുത്ത് പിവിആർ നഗറിലാണ് സംഭവം. വീട്ടുകാർ മക്കൾക്കൊപ്പം വിദേശത്ത് പോയിരുന്നതിനാൽ രണ്ട് വീടുകളും ഏതാനും മാസങ്ങളായി അടഞ്ഞ കിടക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ വീട്ടിലെത്തിയ കള്ളൻമാരുടെ ദൃശ്യങ്ങൾ ഉൾവശത്ത് സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു തൊട്ട് പിന്നാലെ ഉടമസ്ഥന് അപായ സന്ദേശം എത്തി.

അപ്പോൾ തന്നെ പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വീട്ടുകാർ വിളിച്ചു തുടർന്ന് പോലീസ് സംഘം എത്തി വീട് വളഞ്ഞു. മോഷ്ടാക്കൾക്ക് പുറത്ത് കടക്കാതിരിക്കാൻ വീടിൻറെ രണ്ട് വാതിലുകളും പുറത്തുനിന്ന് പൂട്ടി. ഇതോടെ കള്ളന്മാർ ഒന്നാം നിലയുടെ വാതിൽ തുറന്ന് താഴേക്ക് മരത്തിലൂടെ ഊർന്നിറങ്ങുകയായിരുന്നു. പുറകെ ഓടിയ പോലീസ് സംഘം പിന്തുടർന്ന് ഒരാളെ പിടികൂടി.
 
രാത്രിയിൽ വീടുകൾ കുത്തിപ്പൊളിച്ചു മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശിയും കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ രാമു എന്ന രാമകൃഷ്ണനെ മോഷണനാണ് പിടികൂടിയ പ്രതികളിലൊരാൾ. രണ്ടാമത്തെ ആൾക്ക് വേണ്ടി രാവിലെ വരെ തിരിച്ചു നിർത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സംഘം വന്ന കാർ മെയിൻ റോഡിൽ സുരക്ഷിതമായി പാർക്ക് ചെയ്തതിനുശേഷം ആയിരുന്നു കോളനികളിൽ എത്തി മോഷണം നടത്തിയത്

കാറും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. രണ്ട് വീടുകളിൽ നിന്നുമായി പണവും വീട്ടുപകരണങ്ങളും മോഷണം പോയിട്ടുണ്ട്. മോഷണ മുതലുകളുടെ ഒരു ഭാഗവും പ്രതിയിൽ നിന്ന് കണ്ടെടുത്തു. കസ്റ്റഡിയിലുള്ള പ്രതി രാമു എന്ന രാമകൃഷ്ണൻ ഒരു കൊലപാതക കേസിലും മുപ്പതോളം മോഷണ കേസുകളിലും തമിഴ്നാട്ടിൽ പ്രതിയാണ്. കൂട്ടുപ്രതി ചെന്നൈയിൽ നിന്നും  കാറിലാണ് മോഷണത്തിനായി പാലക്കാട് എത്തിയത്. ഇയാൾക്കായി തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News