Crime: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Son who killed his parents found dead: മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരൻ, ഭാര്യ തങ്കമ്മ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 21, 2023, 04:34 PM IST
  • പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് അജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • അജേഷിനു ചൊവ്വാഴ്ച രാത്രി റോഡിൽ വീണു പരിക്കേറ്റിരുന്നു.
  • നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Crime: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മൂലമറ്റം സ്വദേശി കുമാരൻ, ഭാര്യ തങ്കമ്മ എന്നിവരെ വേട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഇവരുടെ മകൻ അജേഷിനെ വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരൻ, ഭാര്യ തങ്കമ്മ എന്നിവരെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഇതിൽ കുമാരൻ മരിച്ച നിലയിലായിരുന്നു. കട്ടിലിനടിയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ തങ്കമ്മയെ തൊടുപുഴയിലുള്ള ജില്ല ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. 

ALSO READ: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

കുമാരന്റെയും തങ്കമ്മയുടെയും മകൻ അജേഷിനു ചൊവ്വാഴ്ച രാത്രി റോഡിൽ വീണു പരിക്കേറ്റിരുന്നു. അജേഷിനെ അയൽവാസിയായ ബന്ധു മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം തിരിച്ചു വീട്ടിലെത്തിച്ചു. പിന്നീട് അജേഷിനെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അജേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. 

പോലീസ് അന്വേഷിക്കുന്നതിനിടെയാണ് അജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളായ കുമാരനെയും തങ്കമ്മയെയും കൊലപ്പെടുത്തിയ ശേഷമാണ് അജേഷ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News