തിരുവനന്തപുരം: മകളെ കാണാതായപ്പോൾ തന്നെ പരാതി നൽകിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്ന് തമ്പാനൂരിൽ ലോഡ്ജിൽ കൊല്ലപ്പെട്ട ഗായത്രിയുടെ അമ്മ സുജാത. 8 മണിക്ക് തന്നെ പരാതി നൽകി. 12 മണിവരെ സ്റ്റേഷനിൽ കാത്തിരുന്നു. പോലീസിന്റെ ഇടപെടൽ ഉണ്ടായില്ലെന്നും ഗായത്രിയുടെ അമ്മ പറഞ്ഞു.
മകളുടെ മരണത്തിൽ നിന്നും ഇനിയും മുക്തമായിട്ടില്ല ഇവരുടെ കുടുംബം. അച്ഛൻ 15 വർഷം മുമ്പാണ് മരിച്ചതാണ്. തുടർന്ന് അമ്മ അടുക്കള ജോലി എടുത്താണ് ഗായത്രിയെയും സഹോദരിയെയും നോക്കിയത്. പ്രിൻറ് എടുക്കാനായി കടയിലേക്ക് പോയ മകളെ ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് രാത്രി എട്ടു മണിക്ക് തന്നെ ഇവർ കാട്ടാക്കട പോലീസിൽ പാരാതി നൽകിയിരുന്നു. രാത്രി 12 മണിവരെ അവിടെ കാത്തുനിന്ന ശേഷമാണ് സുജാത വീട്ടിലേക്ക് പോകുന്നത്.
പരാതി നൽകി മടങ്ങി ശേഷം രാവിലെ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പിക്കുകയായിരുന്നു. തമ്പാനൂർ സ്റ്റേഷനില്‍ മകളെ പിടിച്ചു വെച്ചിട്ടുണ്ടെന്നും അങ്ങോട്ട് പോകാൻ പറയുകയും ചെയ്തു. തമ്പാനൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മകൾ മരിച്ച വിവരം അറിയുന്നത്. രാത്രി പോലീസിൽ പരാതി നല്‍കിയപ്പോള്‍ തന്നെ പോലീസ് വേണ്ട രീതിയിൽ ഇടപെട്ടിരുന്നെങ്കിൽ മകളുടെ ജീവൻ രക്ഷിക്കാമായിരുന്നു വെന്നാണ് കരുതുന്നത്-ഗായത്രിയുടെ അമ്മ പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ഗായത്രിയെ തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന നിലയിലായിരുന്നു മൃതദേഹം. ഗായത്രിയും പരവൂര്‍ സ്വദേശി പ്രവീണുമായാണ് ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയും ഗായത്രിയെ കൊന്നതിന് ശേഷം പ്രവീൺ കടന്നു കളയുകയുമായിരുവെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പോലീസ് പിന്നീട് കൊല്ലത്ത് നിന്നും പിടി കൂടുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...