വസ്തുഅളന്നു തിട്ടപെടുത്തി; 5000 രൂപ കൈക്കൂലി, താലൂക്ക് സർവേയർ പിടിയിൽ

Thaluk Surveyor Arrest in Kollam:  പണം ചോദിച്ച വിവരം വസ്തുഉടമ വിജിലൻസിനെ അറിയിച്ചു പിന്നീട്  വിജിലൻസ് നൽകിയ  2000 വസ്തു ഉടമ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ച് മനോജ് ലാലിനു കൈമാറി.

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 01:14 PM IST
  • വസ്തു അളന്ന് തിട്ടപെടുത്തുന്നതിനായിട്ടാണ് മനോജ്‌ ലാൽ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്
  • സമീപത്തുനിലയുറപ്പിച്ച വിജിലൻസ് സംഘം മനോജ് ലാലിനെ പിടികൂടുകയായിരുന്നു
  • മനോജ് ലാലിന്റെ പക്കൽ നിന്ന് വിജിലൻസ് പണം പിടിച്ചെടുക്കുകയും അറസ്റ്റ് രേഖപെടുത്തുകയും ചെയ്തു
വസ്തുഅളന്നു തിട്ടപെടുത്തി;  5000 രൂപ കൈക്കൂലി, താലൂക്ക് സർവേയർ പിടിയിൽ

കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ  താലൂക്ക് സർവേയർ  വിജിലൻസിന്റെ പിടിയിലായി. പുനലൂർ  താലൂക്കിലെ സർവേയർ മനോജ് ലാലാണ് കൈക്കൂലിയുമായി കൊല്ലം വിജിലൻസിന്റെ പിടിയിലായത്. കരവാളൂർ സ്വദേശിയായ ജോൺസൺന്റെ ബന്ധുവിന്റെ വസ്തുഅളന്നു തിട്ടപെടുത്തുന്നതിനായിട്ടാണ് മനോജ്‌ ലാൽ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

ഈ വിവരം വസ്തുഉടമ വിജിലൻസിനെ അറിയിച്ചു.  വിജിലൻസ് നൽകിയ  2000 രൂപ വസ്തുഉടമ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ചു മനോജ് ലാലിനു കൈമാറി. ഉടനെ തന്നെ സമീപത്തുനിലയുറപ്പിച്ച വിജിലൻസ് സംഘം മനോജ് ലാലിനെ  പിടികൂടുകയായിരുന്നു.

Also Read: പന്തളത്ത് ലഹരിക്ക് അടിമയായ യുവാക്കൾ വീടിന് തീയിട്ടു

മനോജ് ലാലിന്റെ പക്കൽ നിന്ന് വിജിലൻസ് പണം പിടിച്ചെടുക്കുകയും അറസ്റ്റ് രേഖപെടുത്തുകയും ചെയ്തു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മനോജ് ലാലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മനോജ്‌ ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറി ആണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News