Texas shooting: ടെക്സസിൽ വെടിവെപ്പ്; മൂന്ന് പെൺകുട്ടികളും അക്രമിയും മരിച്ചു

Three teenegers killed: ശനിയാഴ്ച രാത്രിയാണ് വെടിവയ്പ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. മൂന്ന് കൗമാരക്കാരായ പെണ്‍കുട്ടികളെ വെടിവച്ചുകൊന്ന ശേഷം 37കാരന്‍ ആത്മഹത്യ ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 12:42 PM IST
  • സുരക്ഷാ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ 13, 14, 19 വയസ്സുള്ള മൂന്ന് കൗമാരക്കാരായ പെണ്‍കുട്ടികളെയും 37 കാരനെയും വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു
  • നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു
  • വെടിവെപ്പിൽ മരിച്ച 19 വയസുകാരി ഗര്‍ഭിണിയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു
Texas shooting: ടെക്സസിൽ വെടിവെപ്പ്; മൂന്ന് പെൺകുട്ടികളും അക്രമിയും മരിച്ചു

ടെക്സസ്: ടെക്സാസില്‍ ​ഗർഭിണിയുൾപ്പെടെ മൂന്ന് കൗമാരക്കാരായ പെണ്‍കുട്ടികളെ വെടിവച്ചുകൊന്ന ശേഷം 37കാരന്‍ ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാത്രിയാണ് വെടിവയ്പ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. രാത്രി പത്തരയോടെ ഗലീന പാര്‍ക്കിലെ വീട്ടില്‍ വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോണ്‍സാലസ് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ 13, 14, 19 വയസ്സുള്ള മൂന്ന് കൗമാരക്കാരായ പെണ്‍കുട്ടികളെയും 37 കാരനെയും വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കൗമാരക്കാരായ കുട്ടികളുടെ അമ്മയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ALSO READ: Karachi Terror Attack: കറാച്ചിയിൽ ഭീകരാക്രമണം; 9 പേര്‍ കൊല്ലപ്പെട്ടു, 5 തീവ്രവാദികളെ വധിച്ചു

വെടിവെപ്പ് നടക്കുന്ന സമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. വെടിവെപ്പിൽ മരിച്ച 19 വയസുകാരി ഗര്‍ഭിണിയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വെടിവെപ്പിന് മുമ്പ് പ്രതിയും പെണ്‍കുട്ടികളും തമ്മില്‍ തര്‍ക്കം നടന്നിരുന്നുവെന്നും ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോണ്‍സാലസ് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മിസിസിപ്പിയിൽ വെള്ളിയാഴ്ച നടന്ന കൂട്ട വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച നടന്ന വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുഎസിൽ തുടർച്ചയായി വെടിവെപ്പുകൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News