കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ തൻറെ അടുത്ത് ഒത്ത് തീർപ്പുമായി എത്തിയെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്കിലാണ് സ്വപ്ന ഇത് സംബന്ധിച്ച് കുറിച്ചത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും. എന്നും പോസ്റ്റിൽ പറയുന്നു.
വനിതാ ദിനത്തിൽ സ്വപ്ന ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇത് പിൻവലിക്കുകയും ചെയ്തിരുന്നു. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ അറസ്റ്റിലാണ്.ഫെബ്രുവരി 23-വരെയാണ് കേസിൽ ശിവശങ്കരൻറെ റിമാൻഡ് കാലാവധി.
അതേസമയം ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് ചോദ്യം ചെയ്ത് വരികയാണ്. രണ്ടാം ഘട്ട ചോദ്യം ചെയ്യലും പൂർത്തിയായിരിക്കുകയാണ്. ഇതിനിടയിൽ സ്വപ്നയുടെ പോസ്റ്റ് ചർച്ചയാവുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...