Subhadhra Murder Case: കൊല്ലപ്പെട്ടത് സുഭദ്ര തന്നെ, മൃതദേഹം മകൻ തിരിച്ചറിഞ്ഞു; ശർമ്മിളയും മാത്യൂസും ഒളിവിൽ

സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2024, 06:43 PM IST
  • തീർത്ഥാടന യാത്രക്കിടെയാണ് ശർമ്മിളയും സുഭദ്രയും പരിചയപ്പെട്ടതെന്നാണ് വിവരം.
  • ഓ​ഗസ്റ്റ് നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെയാണ് മകൻ രാധാകൃഷ്ണൻ പൊലീസിന് പരാതി നൽകിയത്.
Subhadhra Murder Case: കൊല്ലപ്പെട്ടത് സുഭദ്ര തന്നെ, മൃതദേഹം മകൻ തിരിച്ചറിഞ്ഞു; ശർമ്മിളയും മാത്യൂസും ഒളിവിൽ

ആലപ്പുഴ: കലവൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കടവന്ത്ര സ്വദേശി സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ മകൻ രാധാകൃഷ്ണൻ മൃതദേഹം തിരിച്ചറിഞ്ഞു. കലവൂരിലെ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. കസ്റ്റഡിയിലുള്ളയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

തീർത്ഥാടന യാത്രക്കിടെയാണ് ശർമ്മിളയും സുഭദ്രയും പരിചയപ്പെട്ടതെന്നാണ് വിവരം. ഓ​ഗസ്റ്റ് നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെയാണ് മകൻ രാധാകൃഷ്ണൻ പൊലീസിന് പരാതി നൽകിയത്. സ്വർണവും പണവും കവർന്ന ശേഷം സുഭദ്രയെ  കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Also Read: Crime News: നാദാപുരത്ത് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

 

കടവന്ത്രയിലെ വീട്ടിൽ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസം എന്നാണ് വിവരം. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും ബന്ധുക്കൾ വ്യക്തമാക്കി. സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇവ കവർന്നതിന് ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലുപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News