പട്ടാപ്പകൽ വീട് യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു; ഗുരുതരാവസ്ഥയിൽ

ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് പകല്‍  പന്ത്രണ്ടരയോടെ അക്രമി എത്തിയത്. ഈ സമയം റെജിയുടെ ഭാര്യ ടെസിയും കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 06:03 PM IST
  • തലക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് പകല്‍ പന്ത്രണ്ടരയോടെ അക്രമി എത്തിയത്
  • ദേവികുളത്ത് നിന്ന് ലാക്കാട് പോകുന്ന വഴിയിൽ ഒറ്റപെട്ട പ്രദേശത്താണ് അക്രമം നടന്ന വീടുള്ളത്
പട്ടാപ്പകൽ വീട് യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു; ഗുരുതരാവസ്ഥയിൽ

ഇടുക്കി: മൂന്നാർ ദേവികുളത്ത് പട്ടാപകല്‍ വീട് കയറി ആക്രമണം. വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണ ശ്രമമാണോയെന്ന് സംശയം.

ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് പകല്‍  പന്ത്രണ്ടരയോടെ അക്രമി എത്തിയത്. ഈ സമയം റെജിയുടെ ഭാര്യ ടെസിയും കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ദേവികുളത്ത് നിന്ന് ലാക്കാട് പോകുന്ന വഴിയിൽ ഒറ്റപെട്ട പ്രദേശത്താണ് അക്രമം നടന്ന വീടുള്ളത്. വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ടെസിയെ ആക്രമിക്കുകയും കല്ലുകൊണ്ട് തലക്ക് ഇടിക്കുകയും ചെയ്തു. ടെസിയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമി സമീപത്തെ തേയില തോട്ടത്തിലേക്ക് ഓടി മറഞ്ഞു.

തലക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ  ടെസിയെ ആദ്യം മൂന്നാറിലെ സ്വകാര്യ ആശുപത്രി എത്തിച്ചു.പിന്നീട്‌ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മോഷണ ശ്രമമാകാം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രതി രക്ഷപെടാൻ സാധ്യതയുള്ള   സമീപത്തെ തേയിലതോട്ടങ്ങളിലും എസ്റ്റേറ്റ് മേഖലകളിലും പോലിസ് അന്വേഷണം ആരംഭിച്ചു. ഡ്രോൺ പറത്തി പ്രദേശത്ത് പോലീസ് പരിശോധന നടത്തി. മൂന്നാർ, ദേവികുളം പോലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്തരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News