Ganja Seized : മലപ്പുറം കോട്ടയ്ക്കലിൽ അടച്ചിട്ട കടക്കുള്ളിൽ നിന്നും സമീപത്തെ വീട്ടിൽ നിന്നും 120 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട (Ganja Seized)

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Aug 4, 2021, 12:13 PM IST
  • മാർക്കറ്റിൽ ഏകദേശം 50 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
  • കോട്ടയ്ക്കൽ പുത്തൂരിൽ അടച്ചിട്ട കടയ്ക്കുള്ളിൽ നിന്നും കട നിൽക്കുന്ന സമീപത്തെ വീട്ടിൽ നിന്നുമായി 120 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്.
  • സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന വൻ കഞ്ചാവ് ശേഖരണം പിടികൂടിയത്.
Ganja Seized : മലപ്പുറം കോട്ടയ്ക്കലിൽ അടച്ചിട്ട കടക്കുള്ളിൽ നിന്നും സമീപത്തെ വീട്ടിൽ നിന്നും 120 കിലോ കഞ്ചാവ് പിടികൂടി

Malappuram : മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട (Ganja Seized). കോട്ടയ്ക്കൽ പുത്തൂരിൽ അടച്ചിട്ട കടയ്ക്കുള്ളിൽ നിന്നും കട നിൽക്കുന്ന സമീപത്തെ വീട്ടിൽ നിന്നുമായി 120 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന വൻ കഞ്ചാവ് ശേഖരണം പിടികൂടിയത്. 

ALSO READ : Robbery : പട്ടാപകൽ ATM കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി

മാർക്കറ്റിൽ ഏകദേശം 50 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. പിടികൂടിയ കഞ്ചാവ്. രപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസർ പ്രജോഷിനും കൈമാറിയതായി സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. 

ALSO READ : Sandalwood Seized : ആറ്റിങ്ങലിൽ നാല് ലക്ഷം രൂപയോളം വരുന്ന 45 കിലോ ചന്ദനത്തടി പിടികൂടി

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്റെ നേത്രത്ത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ  G ക്രിഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ TR മുകേഷ് കുമാർ, S മധുസൂധനൻ നായർ പ്രിവൻറ്റീവ് ഓഫീസർ മുസ്തഫ ചോലയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ  K മുഹമ്മദ് അലി, പി.സുബിൻ , എസ്. ഷംനാദ് ,ആർ രാജേഷ്, അഖിൽ, ബസന്ത് കുമാർ,എക്‌സൈസ് ഡ്രൈവറായ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News