ബാധ ഒഴിപ്പിക്കാൻ പണ നൽകി: തിരികെ ചോദിച്ചപ്പോൾ ദമ്പതികളെ കുത്തി പരിക്കേൽപ്പിച്ചു, ദുർമന്ത്രവാദി പിടിയിൽ

കേസിൽ കൂടുതൽ അന്വേഷണത്തിന് പോലീസ് ഒരുങ്ങുകയാണ്

Written by - Zee Malayalam News Desk | Last Updated : Apr 27, 2021, 01:30 PM IST
  • കുത്തി പരിക്കേൽപ്പിച്ച വയോധിക അതീവ ഗുരുതരാവസ്ഥയിലാണ്
  • ഒരു ലക്ഷം രൂപയാണ് ഇയാൾ ദമ്പതികളിൽ നിന്നും പലപ്പോഴായി തട്ടിയെടുത്തത്
  • ഇയാൾക്കെതിരെ വേറെയും പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്
  • സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്
ബാധ ഒഴിപ്പിക്കാൻ പണ നൽകി: തിരികെ ചോദിച്ചപ്പോൾ ദമ്പതികളെ കുത്തി പരിക്കേൽപ്പിച്ചു, ദുർമന്ത്രവാദി പിടിയിൽ

കൊല്ലം: ബാധ ഒഴിപ്പിക്കാൻ കൊടുത്ത പണം തിരികെ ചോദിച്ച ദമ്പതികളെ കുത്തി പരിക്കേൽപ്പിച്ച് കടന്ന മന്ത്രവാദി (Kollam) പിടിയിൽ. താന്നി സ്വര്‍ഗപുരം ആലുവിള വീട്ടില്‍ ബലഭദ്രൻ (63) ആണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ 29 നായിരുന്നു സംഭവം.

പരിക്കേറ്റ യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞാണ് ആക്രമണത്തിനിരയായവര്‍ ഇയാളെ സമീപിച്ചത്. ഇങ്ങിനെ വിവിധ ആവശ്യങ്ങൾ കാണിച്ച് പലപ്പോഴായി മന്ത്രവാദി ഇവരില്‍ നിന്നും ഒരു ലക്ഷം രൂപ കൈപ്പറ്റി.

Also Read: ആംബുലൻസ് കിട്ടാത്തതുകൊണ്ട് പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടിവച്ച് ശ്മശാനത്തിലെത്തിച്ച് മകൻ!

മന്ത്രവാദം എന്ന് കാണിച്ച് വീട്ടില്‍ കുഴിച്ചിടാൻ ഏലസ്സുകളും ഇയാൽ നല്‍കുകയും ചെയ്തു. എന്നാൽ പൈസ മുടക്കി മന്ത്രവാദം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് മന്ത്രവാദിക്ക് ദമ്പതികൾ കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടത്.  എന്നാൽ പല ഒഴിവുകൾ പറഞ്ഞ് അവസാനം 29-ന് വീട്ടിലേക്ക് വിളിക്കുകയായിരുന്നു.

 മന്ത്രവാദിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയുടെ മാതാവ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിച്ച് വരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News