നടിയും ബിജെപി നേതാവുമായിരുന്ന സൊണാലി ഫോഗട്ടിനെ കൊലപ്പെടുത്തിയ കേസിൽ ഗോവയിലെ ഹോട്ടലുടമയെയും മയക്കുമരുന്ന് വ്യാപാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോട് കൂടി കേസിൽ ആകെ നാല് പേരെ പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ അറസ്റ്റ് ചെയ്തു. സൊണാലി ഫോഗട്ട് മരണത്തിന് തൊട്ട് മുമ്പത്തെ ദിവസം പങ്കെടുത്ത പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമയെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. കുർലി റെസ്റ്റോറന്റിന്റെ ഉടമ എഡ്വിൻ നൂൺസ്, മയക്കുമരുന്ന് വ്യാപാരി ദത്തപ്രസാദ് ഗാവോങ്കർ എന്നിവരെയാണ് പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സൊണാലി ഫോഗട്ടിന്റെ സഹായികളായ സുധീർ സാങ്‌വാൻ, സുഖ്‌വീന്ദർ സിങ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
#WATCH | Sonali Phogat death case: Goa CM Pramod Sawant says, "Full support from day one in the investigation. Those who have to be punished will be punished by Goa Police 100%. At present, they (accused) are in the custody and an investigation is going on..." pic.twitter.com/WkPTRHWBr0
— ANI (@ANI) August 27, 2022
റിപ്പോർട്ടുകൾ അനുസരിച്ച് ഗാവോങ്കറിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി സാംഗ്വാനും സിംഗും പോലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ ഇതിനോടകം തന്നെ 25 ലധികം പേരെ ചോദ്യം ചെയ്ത് കഴിഞ്ഞു. റസ്റ്റോറന്റിലെ ജീവനക്കാർ, ഫോഗട്ട് താമസിച്ചിരുന്ന റിസോർട്ടിലെ ജീവനക്കാർ, സൊണാലിയെ എത്തിച്ച ആശുപത്രിയിലെ ജീവനക്കാർ, സൊണാലിയുടെ ഡ്രൈവർ എന്നിവരെയെല്ലാം പോലീസ് കേസിൽ ചോദ്യം ചെയ്തിരുന്നു. സൊണാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും രംഗത്തെത്തിയതോടെ കൊലക്കുറ്റത്തിന് കേസെടുത്ത് ഗോവ പോലീസ് അന്വേഷണം ആരംഭിച്ചത്.
ഗോവ അൻജുന ബീച്ചിലെ ഒരു പ്രശസ്ത നൈറ്റ് ക്ലബ്ബിൽ തിങ്കളാഴ്ച രാത്രി എത്തിയിരുന്നുവെന്നും ഇവിടെ വെച്ച് സൊണാലിയുടെ സഹായികളായ സാംഗ്വാനും സിംഗും നിർബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചുവെന്നും തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. തുടർന്ന് സൊണാലിയുടെ സഹായികൾ അവരെ ഗ്രാൻഡ് ലിയോണി ഹോട്ടലിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചൊവ്വാഴ്ച്ച രാവിലെ സെന്റ് ആന്റണീസ് ആശുപത്രിയിൽ താരത്തെ എത്തിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...