Crime News: കൊല്ലത്ത് ബാർ മാനേജറെ അക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

Bar manager attacked: അഷ്ടമുടി സ്വദേശികളായ സുധീഷ്, സുനീഷ്, നിഥിൻ, ചെറുമൂട് സ്വദേശി ജിതിൻ വെള്ളിമൺ സ്വദേശി ജിഷ്ണു മുരളി, പ്രാക്കുളം വള്ളശ്ശേരി തൊടിയിൽ സൂരജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 11:10 AM IST
  • നിഥിനെ സേലത്ത് നിന്ന് പോലീസ് പിടികൂടിയതോടെയാണ് മറ്റുള്ള പ്രതികൾ പ്രാക്കുളത്ത് ഒളിവിലുള്ള വിവരം അറിയുന്നത്
  • തുടന്ന് പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധയിലാണ് ബാക്കി പ്രതികളെ പിടികൂടിയത്
  • കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
Crime News: കൊല്ലത്ത് ബാർ മാനേജറെ അക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

കൊല്ലം: അഞ്ചാലുംമൂട് ബാർ മാനേജറിനെ അക്രമിച്ച കേസിലെ പ്രതികളെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. ആറ് പ്രതികളെയാണ് പോലീസ് പിടികൂടിയത്. സെപ്തംബർ 24 നാണ് ബാർ മാനേജറായ ഷിബു കുര്യാക്കോസിനെ എട്ടം​ഗ സംഘം മൃഗിയമായി മർദ്ദിച്ചത്. അഷ്ടമുടി സ്വദേശികളായ സുധീഷ്, സുനീഷ്, നിഥിൻ, ചെറുമൂട് സ്വദേശി ജിതിൻ വെള്ളിമൺ സ്വദേശി ജിഷ്ണു മുരളി, പ്രാക്കുളം വള്ളശ്ശേരി തൊടിയിൽ സൂരജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

മുഖ്യപ്രതി പ്രതീഷിനെ പിടികൂടിയിട്ടില്ല. നിഥിനെ സേലത്ത് നിന്ന് പോലീസ് പിടികൂടിയതോടെയാണ് മറ്റുള്ള പ്രതികൾ പ്രാക്കുളത്ത് ഒളിവിലുള്ള വിവരം അറിയുന്നത്. തുടന്ന് പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധയിലാണ് ബാക്കി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ALSO READ: Crime News: പാറശ്ശാലയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; അഞ്ച് നിലവിളക്കുകളും കാണിക്കവഞ്ചിയിലെ പണവും കവർന്നു

സെപ്തംബർ 24ന് ആണ് സംഭവം നടന്നത്. രാത്രി ഒമ്പത് മണിയോടെ ബാറിൽ മദ്യപിക്കാൻ എത്തിയ പ്രതീഷും സംഘവും മറ്റ് രണ്ട് യുവാക്കളുമായി വഴക്കുണ്ടായി. തുടർന്ന് ഇവർ ബാറിലെ ഫ്രീസറുകളും മറ്റും അടിച്ച് തകർത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതീക്ഷിനെയും മറ്റൊരു യുവാവിനെയും ബാർ ജീവനക്കാർ തടഞ്ഞുവച്ച് പോലീസിന് കൈമാറി.

പോലീസ് പിടികൂടി കൊണ്ടുപോയ പ്രതികൾ  ഒരു മണിക്കൂറിനകം ജാമ്യത്തിലറങ്ങി എട്ടോളം വരുന്ന ഗുണ്ടാ സംഘവുമായി തിരികെ ബാറിൽ എത്തി  ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അവിടേക്ക് വന്ന ബാർ മാനേജർ അഞ്ചാലും മുരുന്തൽ സ്വദേശി  ഷിബു കുര്യാക്കോസിനെ വാഹനത്തിൽ നിന്നും ചവിട്ടി നിലത്തിട്ട് വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. ഷിബു കുര്യാക്കോസ് നിലവിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News