കടയ്ക്കലിൽ വാക്കുതർക്കത്തിനിടെ യുവാവിന് തലയ്ക്കു വെടിയേറ്റു, പ്രതി പിടിയിൽ

ശനിയാഴ്ച രാത്രിയും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും തുടർന്ന് വിനീത്‌ വടിവയ്ക്കുകയുമായിരുന്നുവെന്നും പോലീസ് പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 10:31 AM IST
  • കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയായിരുന്നു ആക്രമണം
  • പ്രതിയെ പൊലീസ് പുലര്‍ച്ചയോടെ പിടികൂടിയതായാണ് വിവരം
  • ഇയാള്‍ക്കൊപ്പമുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
കടയ്ക്കലിൽ വാക്കുതർക്കത്തിനിടെ യുവാവിന് തലയ്ക്കു വെടിയേറ്റു, പ്രതി പിടിയിൽ

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ കൊല്ലം കടയ്ക്കലിൽ യുവാവിന് തലയ്ക്കു വെടിയേറ്റു. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ സ്വദേശി റഹീം(40)നാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റ റഹീം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കടയ്ക്കൽ അഞ്ചുമലക്കുന്ന് സ്വദേശിയും വർക്ക്‌ഷോപ്പ് ഉടമയുമായ വിനീതാ(30)ണ് വെടിവച്ചതെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.റഹിമിന്റെ ബൈക്ക് വിനിതിന്റെ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ശനിയാഴ്ച രാത്രിയും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും തുടർന്ന് വിനീത്‌ വടിവയ്ക്കുകയുമായിരുന്നുവെന്നും പോലീസ് പറയുന്നു.

കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയായിരുന്നു ആക്രമണം. പ്രതിയെ പൊലീസ് പുലര്‍ച്ചയോടെ പിടികൂടിയതായാണ് വിവരം. ഇയാള്‍ക്കൊപ്പമുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും. കടയ്ക്കല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News