Kochi : എറണാകുളം അങ്കമാലിയിൽ (Angamali) മക്കളെ അമ്മ തീവെച്ച് കൊലപ്പെടുത്തി (Mother Killed Children). രണ്ട് മക്കളെ കൊലപ്പെടുത്തിയതിന് ശേഷം അമ്മ അത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
അങ്കമാലി തുറവൂർ സ്വദേശിനി 29കാരിയായ അഞ്ജുവാണ് മക്കളെ കൊലപ്പെടുത്തിയത്. ഏഴ് വയസുകാരി ആതിര മൂന്ന് വയസുകാരൻ അനൂഷ് എന്നിവരാണ് മരിച്ചത്. അഞ്ജുവിന്റെ നില ഗുരതരമായി തുടരുന്നു.
ALSO READ ; Murder: തിരുവനന്തപുരം കഴക്കൂട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു
ഇന്ന് സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് ശേഷം 2.30നായിരുന്നു സംഭവം. അഞ്ജുവിന്റെ ഭർതൃമാതാവ് സമീപ വീട്ടിലേക്ക പോയ സമയത്ത് പുകയും രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ മൂന്ന് പേരേയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മക്കളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ഗുരുതരമായി പൊള്ളലേറ്റ് അഞ്ജുവിനെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അഞജുവിന്റെ ഭർത്താവ് ഒന്നരമാസത്തിന് മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ഇതിന് ശേഷം അഞ്ജുവിന്റെ മാനസിക നില അൽപം ബുദ്ധിമുട്ടിലാണെന്ന് പ്രദേശവാസികൾ അറിയിച്ചു.
ALSO READ : COVID 19 Suicide : കോവിഡ് ബാധിക്കുമെന്ന പേടിയെ തുടർന്ന് കൊല്ലത്ത് യുവാവ് തൂങ്ങി മരിച്ചു
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ പ്രഥമിക നടപടികളും തുടർന്ന് വരുകയാണ്. മരിച്ച കുട്ടികളുടെ മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിലേക്ക് മാറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...