തിരുപ്പതി ക്ഷേത്രത്തിൽ നിന്നും വൻതോതിൽ മുടി ചൈനയിലേക്ക് കടത്തുന്നു? എന്തിന്?

ഒരു കിലോ മുടിക്ക് 4500 മുതല്‍ 6000 വരെയാണ് വില വരുന്നത്. എന്നാല്‍ ഇതിന് കിലോയ്ക്ക് 27.87 രൂപയും 1400 രൂപയും കാണിച്ചാണ് വന്‍ തോതില്‍ മുടി കടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 03:53 PM IST
  • വിഷയത്തിൽ ചൈനക്കുള്ള സ്വീധീനം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്
  • ഇന്ത്യയിൽ മുടി നേർച്ചയായി സ്വീകരിക്കുന്ന ക്ഷേത്രങ്ങളിലെ ഏറ്റവും ആദ്യത്തേതും പ്രധാനവുമായ ക്ഷേത്രമാണ് തിരുപ്പതി
  • വർഷം തോറും ലക്ഷക്കണക്കിന് ഭക്തരാണ് വെങ്കിടാചലപതിക്ക് മുടി കാണിക്കയായി നൽകുന്നത്.
  • നേരത്തെ മിസോറാമിലെ ചമ്പൈ ജില്ലയിൽ നടത്തിയ പരിശോധനയിൽ മുടി കയറ്റി വന്ന രണ്ട് ട്രക്കുകൾ പിടിച്ചെടുത്തിരുന്നു.
തിരുപ്പതി ക്ഷേത്രത്തിൽ നിന്നും വൻതോതിൽ മുടി ചൈനയിലേക്ക് കടത്തുന്നു? എന്തിന്?

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തിരുപ്പതി (Thirupathi) വെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നും വലിയ തോതി മുടി ചൈനയിലേക്ക് കടത്തുന്നതായി സൂചന. തിരുപ്പതിയിൽ നിന്നും ലോറിയിൽ മുടി മിസോറാമിൽ എത്തിച്ച് മ്യാൻമറിലേക്കും അവിടെ നിന്നും ചൈനയിലേക്കും കടത്തുന്നതായാണ് സൂചന.

അതിനിടിയിലാണ് മ്യാൻമറിനടുത്തായി (Myanmar) മിസ്സോറാം ബോർഡറിൽ അസ്സാം റൈഫിൾസിൻറെ പരിശോധനയിൽ 120 ചാക്കുകളിലാക്കിയ നിലയിൽ 1.8 കോടിയോളം  രൂപ വിലവരുന്ന മുടി പിടിച്ചെടുത്ത്.

ALSO READ: ഒരു CBI ഡയറിക്കുറിപ്പും ആ മലയാളി പോലീസ് ഉദ്യോഗസ്ഥനും

തുടർന്ന് നടത്തിയ പരിശോധനയിലാണ് മുടിയെത്തിയത് തിരുപ്പതിയിൽ നിന്നാണെന്ന് മനസ്സിലായത്. നേരത്തെ മിസോറാമിലെ ചമ്പൈ ജില്ലയിൽ നടത്തിയ പരിശോധനയിൽ മുടി കയറ്റി വന്ന രണ്ട് ട്രക്കുകൾ പിടിച്ചെടുത്തിരുന്നു.

വിഗ് നിർമ്മാണത്തിനായാണ് ചൈന (China)  വ്യാപകമായി മുടി തിരുപ്പതിയിൽ നിന്നും എത്തിക്കുന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.മുടി കയറ്റുമതി ഇന്ത്യക്ക് വലിയ തോതിൽ വരുമാനം ഉണ്ടാക്കി തരുന്നതാണ്.

ALSO READ: ചിറ്റാരിക്കലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഭാര്യയും മക്കളും കാമുകന്മാരും അറസ്റ്റിൽ

ഒരു കിലോ മുടിക്ക് 4500 മുതല്‍ 6000 വരെയാണ് വില വരുന്നത്. എന്നാല്‍ ഇതിന് കിലോയ്ക്ക് 27.87 രൂപയും 1400 രൂപയും കാണിച്ചാണ് വന്‍ തോതില്‍ മുടി കടത്തുന്നത്. 2800 മുതല്‍ 5600 രൂപ വരെ വിലയ്ക്ക് വില്‍ക്കേണ്ട ഇവ ഭാരം കുറച്ചുകാട്ടി വിലകുറച്ചാണ് കടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി. ഇതിന് ആനുപാതികമായുള്ള ജി.എസ്.ടിയും കസ്റ്റംസ് ഡ്യൂട്ടിയും കുറക്കുന്നു.

വിഷയത്തിൽ ചൈനക്കുള്ള  സ്വീധീനം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ മുടി നേർച്ചയായി സ്വീകരിക്കുന്ന ക്ഷേത്രങ്ങളിലെ ഏറ്റവും ആദ്യത്തേതും പ്രധാനവുമായ ക്ഷേത്രമാണ് തിരുപ്പതി. വർഷം തോറും ലക്ഷക്കണക്കിന് ഭക്തരാണ് വെങ്കിടാചലപതിക്ക് മുടി കാണക്കിയായി നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News