Sharon Murder Case: ഗ്രീഷ്‌മയെ കസ്റ്റഡിയിൽ ആവശ്യപ്പെടും, അമ്മയേയും അമ്മാവനേയും ഇന്ന് കോടതിയിൽ ഹാജരാക്കും

Sharon Murder Case:  പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ  ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സനോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 4, 2022, 10:48 AM IST
  • ഷാരോണ്‍ വധക്കേസിലെ രണ്ട് പ്രതികളേയും ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും
  • മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുന്നത്
  • പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകിയിരുന്നു
Sharon Murder Case: ഗ്രീഷ്‌മയെ കസ്റ്റഡിയിൽ ആവശ്യപ്പെടും, അമ്മയേയും അമ്മാവനേയും ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: Sharon Murder Case: ഷാരോണ്‍ വധക്കേസിലെ രണ്ട് പ്രതികളേയും ഇന്ന് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകിയിരുന്നു. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ  ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സനോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Also Read: ഷാരോണ്‍ വധക്കേസ്; അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന് നിയമോപദേശം

ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. ഷാരോണ്‍ കേസിൻെറ തുടരന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റുന്നതാകും ഉചിതമെന്ന നിയമോപദേശം റൂറൽ എസ്പി ഇന്ന് ഡിജിപിക്ക് കൈമാറും. ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ദരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസ് കൈമാറുന്നതിനെ കുറിച്ചുള്ള റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.  പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈം ബ്രാഞ്ച് ഒരുങ്ങുമ്പോഴായിരുന്നു ഇങ്ങനൊരു നിയമോപദേശം ലഭിച്ചത്. കേസന്വേഷണത്തിൻെറ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാലാണ് റൂറൽ എസ്പി നിയമോപദേശം തേടിയത്. 

Also Read: ജനുവരി 17 വരെ ഈ രാശിക്കാർക്ക് കുബേരയോഗം, ലഭിക്കും വൻ അഭിവൃദ്ധി

ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിലാണ്. എന്നാൽ ഷാരോണിന്റെ മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത് പാറാശാല പോലീസും.  കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാൽ അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറുന്നതിനെ ഷാരോണിൻറെ കുടുംബം എതിർക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News