Rapper Vedan എതിരെ ലൈംഗിക പീഡനാരോപണം, From A Native Daughter മ്യുസിക് വീഡിയോ നിർത്തിവെക്കുന്നതായി സംവിധായകൻ മുഹ്സിൻ പരാരി

Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് വേടനെതിരെ ആരോപണം ഉയർന്നത്. ഒന്നലധികം സ്ത്രീകളാണ് വേടനെതിരെ ലൈംഗികാതിക്രമങ്ങൾ പങ്കുവെച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 13, 2021, 02:36 AM IST
  • സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് വേടനെതിരെ പ്രതിഷേധം കനക്കുന്നത്.
  • അതിനെ തുടർന്നാണ് വേടൻ തന്റെ ഇൻസ്റ്റഗ്രാമിൽ കുറ്റം ഏറ്റപറഞ്ഞ് പോസ്റ്റ് ഇടകയും ചെയ്തു.
  • എന്നാൽ കുറ്റം ചെയ്ത് കഴിഞ്ഞ് അത് ഏറ്റു പറഞ്ഞാൽ ആ ഗൗരവം ഇല്ലാതാകില്ലെയെന്നാണ് ബുഹുഭൂരിപക്ഷം പേരുടെയും പക്ഷം.
  • ഒന്നലധികം സ്ത്രീകളാണ് വേടനെതിരെ ലൈംഗികാതിക്രമങ്ങൾ പങ്കുവെച്ചിരിക്കുന്നത്
Rapper Vedan എതിരെ ലൈംഗിക പീഡനാരോപണം, From A Native Daughter മ്യുസിക് വീഡിയോ നിർത്തിവെക്കുന്നതായി സംവിധായകൻ മുഹ്സിൻ പരാരി

Kochi : മലയാളത്തിലെ പ്രമുഖ റാപ്പറായ വേടനെതിരെ (Rapper Vedan) ഗുരുതരമായി ലൈംഗിക പീഡനാരോപണത്തെ തുടർന്ന് From A Native Daughter മ്യുസിക് വീഡിയോ സംവിധായകൻ മുഹ്സിൻ പരാരി നിർത്തിവെച്ചു. ഗുതരമായ വിഷയത്തിൽ നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നത് വരെ മ്യുസിക് വീഡിയോ നിർത്തിവെക്കുകയാണെന്ന് മുഹ്സിൻ പെരാരി (Muhasin Perari) അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പെരാരി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

നേറ്റീവ് ബാപ്പ് ഫ്യുണറൽ ഓഫ് എ നേറ്റീവ് സൺ എന്നീ മ്യുസിക്കൽ വീഡിയോകളുടെ തുടർച്ചയായി ഫ്രം എ നേറ്റീവ് ഡോട്ടർ എന്ന ആൽബം നിർത്തിവെക്കുന്നതായിട്ടാണ് പെരാരി അറിയിച്ചിരിക്കുന്നത്. ആൽബത്തിലെ പ്രധാനിയായി വേടനെതിരെയുള്ള ലൈംഗിക പീഡനാരോപണമാണ് ആൽബത്തിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതെന്ന് പെരാരി പോസ്റ്റിലൂടെ അറിയിച്ചു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mu_Ri (@parari_muhsin)

ALSO READ : Tiktok താരം അമ്പിളി പീഡന കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്

സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് വേടനെതിരെ പ്രതിഷേധം കനക്കുന്നത്. അതിനെ തുടർന്നാണ് വേടൻ തന്റെ ഇൻസ്റ്റഗ്രാമിൽ കുറ്റം ഏറ്റപറഞ്ഞ് പോസ്റ്റ് ഇടകയും ചെയ്തു. 

ALSO READ : Kochi flat rape case : കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ ബന്ധിയാക്കി പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടി, പിടിയിലായത് മുണ്ടൂരിലെ ഒളിത്താവളത്തിൽ നിന്ന്

തെറ്റ് തിരുത്തനാനുള്ള ആത്മാ‌‍ഥമായ ആഗ്രഹത്തോടെയാണ് താ ഈ പോസ്റ്റ് ഇടുന്നതെന്നും, സ്ത്രീകളോടുള്ള ത്ന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകളിൽ ഇന്ന് ഖേദിക്കുന്ന എന്ന് പറഞ്ഞാണ് വേടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉന്നയിച്ചിരിക്കുന്ന് എല്ലാ വിഷയങ്ങളിലും താൻ നിർവ്യാജം മാപ്പ് ചോദിക്കുന്നു എന്ന് വേടൻ പോസ്റ്റിൽ കൂട്ടി ചേർത്തിട്ടുണ്ട്.

ALSO READ : Kollam Murder : കൊല്ലത്ത് യുവതിയെ കാമുകൻ തീവെച്ചു കൊന്നു, 28കാരിയായ ആതിരയാണ് കൊല്ലപ്പട്ടത്, കാമുകൻ ഷാനവാസ് പൊള്ളിലേറ്റ് ആശുപത്രിയിൽ

എന്നാൽ കുറ്റം ചെയ്ത് കഴിഞ്ഞ് അത് ഏറ്റു പറഞ്ഞാൽ ആ ഗൗരവം ഇല്ലാതാകില്ലെയെന്നാണ് ബുഹുഭൂരിപക്ഷം പേരുടെയും പക്ഷം.  Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് വേടനെതിരെ ആരോപണം ഉയർന്നത്. ഒന്നലധികം സ്ത്രീകളാണ് വേടനെതിരെ ലൈംഗികാതിക്രമങ്ങൾ പങ്കുവെച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News