Sexual Assault Case: ജോലി വാഗ്ദാനംചെയ്ത്‌ ഖത്തറിലെത്തിച്ച് പെൺവാണിഭം; മന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി ചോർന്നെന്ന് ആരോപണം, അന്വേഷണം

Sex trafficking: മന്ത്രിയുടെ ഓഫീസിലേക്ക് ഇ-മെയിൽ വഴി നൽകിയ പരാതി ആരോപണവിധേയന് ചോർത്തിയെന്ന് അതിജീവിത നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 11:41 AM IST
  • കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്
  • കുളത്തൂപ്പുഴ പോലീസ് സുധീപിനെതിരെ കേസെടുത്തിട്ടുണ്ട്
Sexual Assault Case: ജോലി വാഗ്ദാനംചെയ്ത്‌ ഖത്തറിലെത്തിച്ച് പെൺവാണിഭം; മന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി ചോർന്നെന്ന് ആരോപണം, അന്വേഷണം

കൊല്ലം: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പെൺവാണിഭത്തിന് ഉപയോ​ഗിച്ചെന്ന് പരാതി. ജോലി വാ​ഗ്ദാനം നൽകി ഖത്തറിൽ കൊണ്ടുപോയി പെൺവാണിഭത്തിന് ഉപയോ​ഗിച്ചെന്നാണ് പരാതി. അതിജീവിതകളിൽ ഒരാളായ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

മന്ത്രി കെബി ​ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് ഇ-മെയിൽ വഴി നൽകിയ പരാതി ആരോപണവിധേയന് ചോർത്തി നൽകിയതായും പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം ആരോപണവിധേയന് ചോർത്തി നൽകിയെന്നും പരാതിയിൽ പറയുന്നു.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം പരാതി ചോർത്തി നൽകിയെന്ന് യുവതി മുഖ്യമന്ത്രിക്കും മറ്റ് ഉന്നത ഉദ്യോ​ഗസ്ഥർക്കും നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊട്ടാരക്കര സ്വദേശി സുധീപ് ചന്ദ്രന് എതിരെയാണ് കുളത്തൂപ്പുഴ സ്വദേശിയായ യുവതി പരാതി നൽകിയിരിക്കുന്നത്. സുധീപിന്റെ പേരിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജില്‍ മരുന്ന് ക്ഷാമം; വിതരണക്കാർ സമരത്തിൽ, ഡയാലിസിസ് ഉൾപ്പെടെ പ്രതിസന്ധിയില്‍

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ ഈടാക്കിയശേഷം മകളെ ഖത്തറിൽ കൊണ്ടുപോയി ഫ്ലാറ്റിൽ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നും പിന്നീട് യുവതിയെ പരിചയക്കാർക്ക് കാഴ്ചവച്ച് സുധീപ് ചന്ദ്രൻ പണം സമ്പാദിച്ചെന്നും കാണിച്ച് ഫെബ്രുവരി 12ന് യുവതിയുടെ മാതാവ് കുളത്തൂപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു.

മകളുടെ ശമ്പളം എന്ന പേരിൽ സുധീപിന്റെ അക്കൗണ്ടിൽ നിന്നാണ് അമ്മയ്ക്ക് പണം അയച്ചിരുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 2021 നവംബറിലാണ് യുവതി ഖത്തറിലേക്ക് പോയത്. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പെൺവാണിഭത്തിന് ഉപയോ​ഗിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News