അടിപിടി കേസിൽ സ്ഥലത്തെത്തിയ പോലീസ് തർക്കം തീർക്കാൻ നിന്ന ആളെ മർദ്ദിച്ചു സ്റ്റേഷനിൽ കൊണ്ടുപോയതായി പരാതി

പോലീസ് ഇയാളെ നെഞ്ചിൽ അടിക്കുകയും സ്റ്റേഷനിൽ കൊണ്ട് പോയതായുമാണ് പരാതി, ആരോപണങ്ങൾ പോലീസ് തള്ളി

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 01:13 PM IST
  • സ്റ്റേഷനിൽ വെച്ച് യാക്കത്ത് രക്തം ഛർദ്ദിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന യാക്കത്തിനൊപ്പം വന്നവർ പോലീസുമായി തർക്കം ഉണ്ടായി
  • രണ്ട് അറ്റാക്ക് കഴിഞ്ഞ ആളാണ് എന്ന് പറഞ്ഞിട്ടും മർദ്ദിച്ചു എന്നു യാക്കത്ത് പറഞ്ഞു
  • മർദ്ദിക്കുകയോ സ്റ്റേഷനിൽ രക്തം ഛർധിക്കുകയോ ചെയ്തില്ല എന്നും കാട്ടാക്കട പോലീസ്
അടിപിടി കേസിൽ സ്ഥലത്തെത്തിയ പോലീസ് തർക്കം തീർക്കാൻ നിന്ന ആളെ മർദ്ദിച്ചു സ്റ്റേഷനിൽ കൊണ്ടുപോയതായി പരാതി

കാട്ടാക്കട: അടിപിടി കേസിൽ സ്ഥലത്തെത്തിയ പോലീസ് തർക്കം തീർക്കാൻ നിന്ന ആളെ മർദ്ദിച്ചു സ്റ്റേഷനിൽ കൊണ്ടുപോയതായി പരാതി. കാട്ടാക്കട ചന്തയിലാണ് സംഭവം. തിങ്കളാഴ്ച  ചന്തയിലുണ്ടായ തർക്കത്തിൻറെ ബാക്കിയായി ബുധനാഴ്ച എട്ട് മണിയോടെ  വീണ്ടും തർക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടെ സംഭവത്തിൽ ഉൾപ്പെട്ട ആൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. 

സ്ഥലത്തെത്തിയ പോലീസ്  ഇതേ കുറിച്ച് സംസാരിക്കുന്നതിനിടെ  യാക്കത്ത് (49 ) എന്നയാൾ ഇടയ്ക്ക് കയറി സംസാരിച്ചു.തുടർന്ന് പോലീസ് ഇയാളെ നെഞ്ചിൽ അടിക്കുകയും സ്റ്റേഷനിൽ കൊണ്ട് പോയതായുമാണ് പരാതി. സ്റ്റേഷനിൽ വെച്ച് യാക്കത്ത് രക്തം ഛർദ്ദിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന യാക്കത്തിനൊപ്പം വന്നവർ പോലീസുമായി തർക്കം ഉണ്ടായി. ഒടുവിൽ പോലീസ് തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെന്നാണ് കൂടിയവർ പറയുന്നത്.

രണ്ട് അറ്റാക്ക്  കഴിഞ്ഞ ആളാണ് എന്ന് പറഞ്ഞിട്ടും മർദ്ദിച്ചു എന്നു യാക്കത്ത് പറഞ്ഞു.യാകത്തിൻ്റെ  സഹോദരൻ ഹൈദർ, അശിർ എന്നിവരാണ് കഴിഞ്ഞ ദിവസം ചന്തയിൽ പ്രശ്നം ഉണ്ടാക്കിയത്.ഈ വിഷയമാണ് വീണ്ടും സംസാരം ആയതും യാക്കത്ത് ഇടപെട്ടത് എന്നാണ് പറയുന്നത്. എന്നാൽ ആളെ സ്റ്റേഷനിൽ എത്തിക്കുക മാത്രമാണ് ചെയ്തതെന്നും ആളെ സ്റ്റേഷനിൽ  മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് എത്തിച്ചതെന്നും പോലീസ് പറയുന്നു. 

ഇവിടെ വച്ച് വീണ്ടും ഇയാൾ ബഹളം വയ്ക്കുകയും തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് പറയുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയയിരുന്നുവെന്നും മർദ്ദിക്കുകയോ സ്റ്റേഷനിൽ  രക്തം ഛർധിക്കുകയോ  ചെയ്തില്ല എന്നും കാട്ടാക്കട പോലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News