Crime News: ബൈക്കിൽ യുവാവിനൊപ്പമെത്തിയ യുവതി പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളുമായി കടന്നു!

Robbery Case: ബൈക്കിലെത്തിയ യുവാവും യുവതിയും കടത്തിക്കൊണ്ടു പോയത് ഒന്നും രണ്ടുമല്ല മൂന്ന് കാണിക്ക വഞ്ചികളാണ്. പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറമുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ മുങ്ങി.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 06:58 AM IST
  • യുവതി പട്ടാപ്പകൽ ക്ഷേത്രത്തിൽ നിന്നും കാണിക്ക വഞ്ചികൾ മോഷ്ടിച്ചു
  • മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്
  • സംഭവത്തിൽ പുത്തൂർ പോലീസ് അന്വഷണം തുടങ്ങിയിട്ടുണ്ട്
Crime News: ബൈക്കിൽ യുവാവിനൊപ്പമെത്തിയ യുവതി പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളുമായി കടന്നു!

കൊല്ലം: പുത്തൂർ മാവടിയിൽ ബൈക്കിൽ യുവാവിനൊപ്പമെത്തിയ യുവതി പട്ടാപ്പകൽ ക്ഷേത്രത്തിൽ നിന്നും കാണിക്ക വഞ്ചികൾ മോഷ്ടിച്ചു കടന്നതായി റിപ്പോർട്ട്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പുത്തൂർ പോലീസ് അന്വഷണം തുടങ്ങിയിട്ടുണ്ട്. 

Also Read: കൊണ്ടോട്ടിയില്‍ വൻ മയക്കുമരുന്ന് വേട്ട, ഹെറോയിൻ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

മാവടി മഹാവിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.  ബൈക്കിലെത്തിയ യുവാവും യുവതിയും കടത്തിക്കൊണ്ടു പോയത് ഒന്നും രണ്ടുമല്ല മൂന്ന് കാണിക്ക വഞ്ചികളാണ്. പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറമുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ മുങ്ങിയതായിട്ടാണ് റിപ്പോർട്ട്.  ഇവർ സ്വന്തം മുഖം ക്യാമറയില്‍ പതിയാതിരിക്കാന്‍ മാസ്ക് വച്ചാണ് കവര്‍ച്ചക്കെത്തിയത്. ഈ യുവതിയെ പള്‍സര്‍ ബൈക്കിലെത്തിയ യുവാവ് ക്ഷേത്രത്തിന് മുന്നിൽ നിന്നും കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചത്. 

Also Read: മാർച്ച് മാസം ഈ രാശിക്കാർ പൊളിക്കും; കരിയറിലുണ്ടാകും വൻ നേട്ടം, നിങ്ങളും ഉണ്ടോ?

തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് കവര്‍ച്ചാ വിവരം ആദ്യം മനസിലാക്കിയത്. തടുർന്ന് ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പുത്തൂര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സമാന മോഷണക്കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു.

Also Read: ബുധന്റെ സംക്രമണം സൃഷ്ടിക്കും വിപരീത രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും, പുരോഗതിയും!

 

ഇതിനിടയിൽ പള്ളുരുത്തിയിൽ നടന്ന കത്തിക്കുത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. കുത്തേറ്റവർ രണ്ട് പേരും ലഹരി കേസുകളിലെ പ്രതികളാണ്. പരുക്കേറ്റയാളെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്.2021ലെ കുമ്പളങ്ങി ലാസർ കൊലക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. പള്ളുരുത്തി കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. ലഹരി മാഫിയ സംഘം ഏറ്റുമുട്ടുകയായിരുന്നു.

സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി പോലീസ് പറയുന്നു. ഫാജിസ്, അച്ചു എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലാൽജുവുമായി ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ലാൽജുവിനെ കുത്തിയ ഫാജിസിനെ പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News