Sexual Assault: പീഡന കേസിൽ റിട്ട ജില്ലാ ജഡ്ജി പിടിയില്‍; പ്രതി റിമാൻഡിൽ

രാമ ബാബു ഇപ്പോൾ റിമാൻഡിലാണ്. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 01:08 PM IST
  • അതിക്രമം സഹിക്കാൻ കഴിയാതെ വന്നതോടെ സഹയാത്രക്കാരി ബസ് കേശവദാസപുരത്ത് എത്തിയപ്പോൾ ബഹളം വെച്ചു
  • പരാതിയിൽ മണ്ണന്തല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു
  • രാമ ബാബു ഇപ്പോൾ റിമാൻഡിലാണ്. കേസിൽ വിശദമായ അന്വേഷണം
Sexual Assault: പീഡന കേസിൽ റിട്ട ജില്ലാ ജഡ്ജി പിടിയില്‍; പ്രതി റിമാൻഡിൽ

തിരുവനന്തപുരം:ബസ്സില്‍ സ്ത്രീയെ പീഡിപ്പിച്ച കേസിൽ റിട്ട ജില്ലാ ജഡ്ജി പിടിയില്‍. രാമ ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കിളിമാനൂരില്‍ നിന്ന് ബസില്‍ കയറിയ രാമബാബുവിൻറെ അതിക്രമം സഹിക്കാൻ കഴിയാതെ വന്നതോടെ സഹയാത്രക്കാരി ബസ് കേശവദാസപുരത്ത് എത്തിയപ്പോൾ ബഹളം വെക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ മണ്ണന്തല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. രാമ ബാബു ഇപ്പോൾ റിമാൻഡിലാണ്. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. 

ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, പിതൃസഹോദരി അറസ്റ്റിൽ

അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് പിതൃ സഹോദരിയെ അറസ്റ്റ് ചെയ്തു.  വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച് 12 കാരനായ അഹമ്മദ് ഹസൻ റിഫായി തിങ്കളാഴ്ച്ചയാണ്  മരണമടഞ്ഞത്.ഐസ്ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ നല്‍കുകയായിരുന്നു പിതൃ സഹോദരി താഹിറ ചെയ്തത്. 

Trending News