കഴിഞ്ഞ ദിവസമാണ് സീ ഹിന്ദുസ്ഥാൻ മലയാളം ഉൾപ്പെടെയുള്ള വാർത്ത മാധ്യമങ്ങളിൽ മലയാളം റാപ്പറായ വേടൻ (Rapper Vedan) എന്ന അപരനാമത്തിൽ അറിയുന്ന ഹിരൺ ദാസിനെതിരെയുള്ള ലൈംഗിക പീഡനാരോപണത്തെ (Sexual Harassment) കുറച്ച് റിപ്പോർട്ട് ചെയ്തത്. സംവിധായകൻ മുഹ്സിൻ പരാരിയുടെ (Muhsin Parari) ഇൻസ്റ്റഗ്രാം (Instagram) പോസ്റ്റിലുടെയാണ് എല്ലാവരും വേടനെതിരെ തിരിയാൻ ഇടയായത്. എന്നാൽ ശരിക്കും ഇത് ഇന്നലെ പൊട്ടിമുളച്ച് വന്ന സംഭവമാണോ? സീ ഹിന്ദുസ്ഥാൻ മലയാളം അന്വേഷിക്കുന്നു.
വിമൺ എഗെയിൻസ്റ്റ് സെക്ഷ്യുൽ ഹറാസ്മെന്റ് (WASH)) എന്ന് ഫേസ്ബുക്ക് പേജിൽ ജൂൺ 2നാണ് വേടനെതിരെ ലൈംഗിക പീഡനാരോപണവമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് ആദ്യം ഉണ്ടാകുന്നത്. ആ പേജിന്റെ അഡ്മിന് ഒന്നിൽ കൂടുതൽ സ്ത്രീകളുടെ അനുഭവങ്ങൾ ചേർത്താണ് പോസ്റ്റ് തയ്യറാക്കിയത്.
വൈകൃത മനോഭാവത്തോടെ റാപ്പർ അവരിൽ സമീപിച്ചു എന്ന് പോസ്റ്റിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്ന്. മദ്യപിച്ചിരിക്കുമ്പോൾ സ്ത്രീകളോട് സമ്മതം ഇല്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കാനും മറ്റുമുള്ള വളരെ ഗൗരവമേറിയ ആരോപണമാണ് റാപ്പർക്കെതിരെ വാഷ് എന്ന പേജ് ആരോപിച്ചരിക്കുന്നത്.
ALSO READ: Rapper Vedan എതിരെ ലൈംഗിക പീഡനാരോപണം, From A Native Daughter മ്യുസിക് വീഡിയോ നിർത്തിവെക്കുന്നതായി സംവിധായകൻ മുഹ്സിൻ പരാരി
എന്നാൽ അത് അന്ന് തന്നെ സോഷ്യൽ മീഡിയയിലെ പൊതുമണ്ഡലത്തിൽ ചർച്ചയായില്ല. ഏകദേശം പത്ത് ദിവസമെടുത്തു ഒരു മാധ്യമം എങ്കിലും ഈ വാർത്ത റിപ്പോർട്ട് ചെയ്യാൻ. അതിനുള്ള പ്രധാന കാരണം ഔദ്യോഗിക ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ഈ സംഭവത്തെ കുറിച്ച് ആരും സംസാരിച്ചിട്ടില്ല. അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ ദിവസം സംവിധായകനും തിരക്കഥ കൃത്തുമായി മുഹ്സിൻ പരാരി വേടനെ പ്രധാനിയാക്കിട്ടുള്ള ഒരു മ്യൂസിക്കൽ വീഡിയോയുടെ പോസറ്റ് പുറത്തിറക്കുന്നത്. എന്നാൽ ആ പോസ്റ്ററിന് താഴെ വേടന്റെ ലൈംഗികാരോപണ പ്രശ്നം ചിലർ ഉന്നയിക്കുകയും ചെയ്തു.
തുടർന്ന് ഇന്നലെ വൈകിട്ടാണ് പരാരി വേടനൊപ്പം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന മ്യൂസിക്കൽ വീഡിയോയുടെ പ്രവർത്തനം നിർത്തിവെക്കുന്നു എന്ന് ഇൻസ്റ്റാഗ്രാമിൽ പ്രസ്താവനയായി പരാരി അറിയിക്കുന്നത്. അതിനുള്ള കാരണം റാപ്പർക്കെതിരെ ഉയർന്ന് വന്ന ലൈംഗിക പീഡനാരോപണങ്ങളാണ്. ഇത് രാത്രിയോടെ വാർത്തയായി മാറുകുയും. സംഭവത്തിന് വലിയോ തോതിൽ ജനശ്രദ്ധ ഉണ്ടാകുയും ചെയ്തു.
അതിനിടയിൽ വേടൻ ജൂൺ രണ്ടിന് വാഷിന്റെ ആരോപണത്തെ പ്രതിരോധിച്ച് ഒന്ന് രണ്ട് കുറിപ്പുകളും സ്റ്റോറികളും നൽകിയിരുന്നു. എന്നാൽ പിന്നീട് താരം അത് നീക്കം ചെയ്തുയെന്നാണ് പലയിടത്തും നിന്നു അവ്യക്തമായ റിപ്പോർട്ടുകൾ ഉടലെടുക്കുന്നത്. കൂടാതെ ഈ വിഷയം ക്ലബ്ഹൗസിൽ ഒരു ദിവസം ചർച്ചയ്ക്ക് വഴിവെച്ചായിരുന്നു. അന്ന് നിരവധി പേരാണ് റൂമിൽ ചർച്ചയ്ക്കായി പങ്കെടുത്തത്.
ഇന്നലെ മലയാള സൈബർ തലത്തിൽ ടിക്ടോക് താരം അമ്പിളിയുടെ പീഡന വാർത്ത ഇടം പിടിച്ച് കത്തി നിൽക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ വേടനെതിരെ കമന്റുകൾ ഉയർന്ന് വന്നത്. ഇത് വലിയ ചർച്ചയാകുമ്പോഴാണ് റാപ്പർ തന്റെ പ്രതികരണം ഇറക്കുന്നത്. തെറ്റുകളെല്ലാം സമ്മതിച്ച് തെറ്റ് തിരുത്താനുള്ള ആത്മാർഥതയോടെ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടുന്നത്.
എന്നാൽ ഇത് മറ്റൊരു വിവാദത്തിന് വഴി തെളിയിക്കുകയായിരുന്നു. ചിലർ തെറ്റ് സമ്മതിച്ചലോ ഇനി വിവാദം നിർത്തിക്കൂടെ എന്ന് പറയുമ്പോൾ, മറുപക്ഷത്ത് തെറ്റ് ചെയ്തിട്ട് മാപ്പ് പറഞ്ഞാൽ ആ തെറ്റ് തെറ്റല്ലാതെയായി മാറില്ല എന്നും പറഞ്ഞു.
ഈ സംഭവത്തിനെതിരെ ടൂ മച്ച് ഈക്വുൽ എന്ന് സ്ത്രീപക്ഷ മീംമ് ഗ്രൂപ്പ് ശക്തമായി രംഗത്തെത്തുകയായിരുന്നു.
"ഒന്നിലധികം സ്ത്രീകളാണ് ഈ ലൈംഗികാതിക്രമങ്ങൾ പങ്കുവച്ചത്. എന്നിട്ടും ഇത്തരം കാര്യങ്ങൾ നിസ്സാരവൽകരിക്കപെടുന്നു. വേടൻ വീണ്ടും പ്രശസ്തി നേടുന്നു. Abuse ന് ഇരയായവർ സമൂഹത്തെ ഭയന്ന് തന്നെ അതിക്രമിച്ച വ്യക്തിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാതെ പിൻവാങ്ങുന്നു. Sexual abuse, rape, hurt എല്ലാം അറിവിലയ്മയായത് എന്നാണോ എന്തോ !"
എന്ന കുറിപ്പോടെ വേടനെതിരെ പോസ്റ്റ് ഇടുകയും ചെയ്തു. അത് വലിയ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു.
ഇന്ന് ഇപ്പോൾ മലയാളം റാപ്പർക്കെതിരെ വലിയ തോതിലാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്. ഒരാളെ കൊന്നിട്ട് തെറ്റ് പറ്റി മാപ്പ് എന്ന് പറഞ്ഞാൽ ആ തെറ്റ് തെറ്റല്ലാതെയായി മാറില്ലയെന്നാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA