Rape Case: എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്

Sexual Assault Case: കേസിനാസ്പദമായ സംഭവം നടന്നത് 2016 ലാണ്. സഹോദരനൊപ്പം വീട്ടിലെത്തിയ എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി നാലു തവണയാണ് പ്രതി പീഡിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 11:46 AM IST
  • എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം
  • വിധിയുടെ അടിസ്ഥാനത്തിൽ പ്രതി ജീവപര്യന്തം ശിക്ഷ അനുഭവിക്കണം
  • കേസിനാസ്പദമായ സംഭവം നടന്നത് 2016 ലാണ്
Rape Case: എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്

കാട്ടാക്കട: എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും 41 വര്‍ഷത്തെ കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.  വിളപ്പില്‍ തുരുത്തുംമൂല മാടമ്പാറ പെരുവിക്കോണം ദേവിനിലയത്തില്‍ ശ്രീനിവാസനെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്.

Also Read: അധ്യാപികയായ യുവതിയും മകളും മരിച്ച സംഭവത്തിൽ സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

വിധിയുടെ അടിസ്ഥാനത്തിൽ പ്രതി ജീവപര്യന്തം ശിക്ഷ അനുഭവിക്കണം.  കേസിനാസ്പദമായ സംഭവം നടന്നത് 2016 ലാണ്. സഹോദരനൊപ്പം വീട്ടിലെത്തിയ എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി നാലു തവണയാണ് പ്രതി പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ കസേരയിലിരുത്തി കൈകള്‍ പിന്നില്‍ കെട്ടിവെച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കൂടാതെ സംഭവം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ഉപദ്രവിക്കുകയും മാതാപിതാക്കള്‍ മരിച്ചു പോകുമെന്നു ഭയപ്പെടുത്തുകയും ചെയ്തു. സംഭവമറിഞ്ഞ മാതാപിതാക്കള്‍ വിളപ്പില്‍ശാല പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

Also Read: 10 വർഷത്തിനു ശേഷം കന്നി രാശിയിൽ അപൂർവ സംഗമം, ശുക്രൻ-കേതു നൽകും ധനവും പദവിയും!

പ്രതിയുടെ പ്രവൃത്തികള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. അതിജീവിതയുടെ സഹോദരന്‍ സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു. പിഴത്തുക അതിജീവിതയ്ക്കു നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നിര്‍ദേശവും നല്‍കിയിരുന്നു. മലയിന്‍കീഴ് ഇന്‍സ്‌പെക്ടറായിരുന്ന ജയകുമാറാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഡി.ആര്‍.പ്രമോദും ഹാജരായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News