വിമാനത്താവള ഉദ്യോ​ഗസ്ഥനെതിരെ ബലാത്സം​ഗ കേസ്; ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു

വിമാനത്താവളത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസ് എടുത്തത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2022, 11:41 AM IST
  • മധുസൂദന ഗിരിയുടെ പിഎ ആണ് പരാതി നൽകിയത്
  • ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്
  • പോലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു
വിമാനത്താവള ഉദ്യോ​ഗസ്ഥനെതിരെ ബലാത്സം​ഗ കേസ്; ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: വിമാനത്താവള ഉദ്യോ​ഗസ്ഥനെതിരെ ബലാത്സം​ഗ കേസ്. ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. അദാനി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റിവ് ചീഫ് ഓഫീസർ ഗിരി മധുസൂദനയ്‌ക്കെതിരെയാണ് നടപടി. ഇയാൾക്കെതിരെ തുമ്പ പോലീസ് കേസെടുത്തു. വിമാനത്താവളത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസ് എടുത്തത്.  ഗിരി മധുസൂദന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു ജീവനക്കാരിയുടെ പരാതി.

മധുസൂദന ഗിരിയുടെ പിഎ ആണ് പരാതി നൽകിയത്. ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പോലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.

പോലീസ് കേസിന് പിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തിൽ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗിക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ നടപടി എടുത്തിട്ടുണ്ടെന്നുമാണ് കമ്പനിയുടെ വിശദീകരണം. മധുസൂദന ഗിരി റാവുവിന്റെ പേര് പരാമർശിക്കാതെയാണ് അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News