തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിനി രശ്മി പോലീസില്‍ കീഴടങ്ങുകയായിരുന്നു. പരീക്ഷ എഴുതാതെ തന്നെ ജോലി നൽകാം എന്ന് പറഞ്ഞായിരുന്നു ഇവർ പി.എസ്.സിയുടെ പേരിൽ നിയമന തട്ടിപ്പ് നടത്തിയത്. പിടിയിലായ രശ്മിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് സംഘം ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചത്. കേസിലെ മുഖ്യപ്രതി രാജലക്ഷ്മിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
പി.എസ്.സിയുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവ് നൽകിയാണ് ഇവർ ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. കേസിലെ പ്രതികളായ ആർ. രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ടൂറിസം, വിജിലൻസ്, ഇൻകം ടാക്സ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ക്ലർക്കായി നിയമനം ലഭിച്ചുവെന്ന വ്യാജ രേഖകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് സംഘം ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്.
Also Read: Nipah Updates: രണ്ടാം തരംഗം ഇല്ല, നിപ നിയന്ത്രണവിധേയം; തെറ്റായ പ്രചരണം നടത്തിയയാൾ പിടിയിൽ
4 ലക്ഷം വീതമാണ് പലരും തട്ടിപ്പ് സംഘത്തിന് നിയമനത്തിന്റെ പേരിൽ നൽകിയത്. തുടർന്ന് നിയമന ഉത്തരവുമായി ഉദ്യോഗാർത്ഥികൾ പി.എസ്.എസി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മെഡിക്കൽ കോളജ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം തട്ടിപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...