പാറശ്ശാല: Poovar Drug Party: പൂവാറിൽ കാരക്കാട്ട് റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയവരും പങ്കെടുത്തവരുമായി 20 പേർ എക്സൈസിന്റെ പിടിയിൽ. മാത്രമല്ല ഇവിടെ നടത്തിയ പരിശോധനയിൽ എംഡിഎംഎ. അടക്കമുള്ള ലഹരി ഉത്‌പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായത് ലഹരി പാർട്ടിയുടെ മുഖ്യസംഘാടകരായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, കണ്ണാന്തുറ സ്വദേശി പീറ്റർഷാൻ, കഴക്കൂട്ടം സ്വദേശി ആഷിർ എന്നിവരുൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്.
Also Read: Drug party | തിരുവനന്തപുരത്തെ ലഹരിപാർട്ടി; സംഘാടകരും അതിഥികളും പിടിയിൽ
ഈ റിസോർട്ടിൽ എത്തിച്ചേരണമെങ്കിൽ ബോട്ടിൽകൂടി മാത്രമേ കഴിയൂ. പൂവാർ ഐലൻഡിലാണ് റിസോർട്ട്. ഇവിടെ ഇത്തരം ഒരു പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഞായറാഴ്ച ഉച്ചയോടെ എക്സൈസ് എൻഫോഴ്സ്മെന്റ് മിന്നൽപ്പരിശോധന നടത്തുകയും പരിശോധനയിൽ എംഡിഎംഎ ക്രിസ്റ്റൽ, എംഡിഎംഎ പിൽസ്, ഹാഷിഷ് ഓയിൽ, എൽഎസ്ഡി. സ്റ്റാമ്പ്, കഞ്ചാവ്, മദ്യം എന്നിവ കണ്ടെടുത്തു.
പാർട്ടി നടത്തിയത് ‘നിർവാണ മ്യൂസിക് ഫെസ്റ്റിവൽ’ എന്ന പേരിലാണ്. ഇതിനായി പ്രത്യേക പാസുകളുംഉണ്ടായിരുന്നു. ഈ പാർട്ടിയിലേക്ക് പ്രവേശിക്കുന്നതിന് 1000, 1500, 2000 എന്നിങ്ങനെയായിരുന്നു തുക. ശനിയാഴ്ച ഇവിടെ നൂറോളം പേർ പങ്കെടുത്തിരുന്നു എന്നാണ് വിവരം.
Also Read: അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
ലഹരി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നത് അക്ഷയ്‌മോഹന്റെ നേതൃത്വത്തിൽ വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയാണ്. രണ്ടു ദിവസത്തേക്ക് റിസോർട്ട് വാടകയ്ക്ക് എടുത്തിരുന്നു.
പിടിയിലായവരിൽ പലരും ലഹരിയിലായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ വിവരമൊന്നും ലഭിച്ചിട്ടില്ല. എക്സൈസ് റിസോർട്ടിലെ സിസിടിവി. ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഇതിലൂടെ ലഹരി എത്തിച്ചതിന്റെ വിവരങ്ങളും മറ്റും അറിയാൻ കഴിയും.
എക്സൈസ് എൻഫോഴ്സ്മെന്റ് തലവൻ ടി. അനിൽകുമാർ, ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, മുകേഷ്‌കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Also Read: Covid Vaccine: വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് പരിശോധന നിർബന്ധമാക്കും; ഉത്തരവ് ഇന്നിറക്കും
രഹസ്യ വിവരത്തെ തുടർന്നെത്തിയ എക്സൈസ് സംഘത്തിന് പൊഴിക്കരികിലെത്തിയപ്പോഴാണ് മനസിലായത് റിസോർട്ടുകൾ പൊഴിമുഖത്താണ് സ്ഥിതി ചെയ്യുന്നതെന്നും അവിടെയെത്താൻ ബോട്ടിൽ യാത്രചെയ്താൽ മാത്രമേ സാധിക്കുകയുള്ളൂവെന്നും.
ശേഷം ടൂറിസ്റ്റുകളാണെന്ന വ്യാജേന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ വേഷം മാറി ബോട്ടിൽ കയറുകയും പാർട്ടി നടക്കുന്ന റിസോർട്ട് അന്വേഷിച്ച് റിസോർട്ട് കാണാനെന്ന വ്യാജേന സംഘം അവിടെ എത്തുകയുമായിരുന്നു .
റിസോർട്ടിൽ എത്തിയ സംഘം അകത്ത് കടന്നയുടനെ കോട്ടേജുകൾ പുറത്തു നിന്നു പൂട്ടുകയും രക്ഷപ്പെടാനുള്ള എല്ലാ വഴിയും അടക്കുകയും ചെയ്തു. അതിനു ശേഷം ഓരോ കോട്ടേജിലും പരിശോധന നടത്തുകയും ചെയ്തു. ഇതോടെയാണ് ഇവിടെ പരിശോധന നടക്കുന്ന കാര്യം താമസക്കാർ അറിയുന്നത്. പിടികൂടിയവരിൽ റിസോർട്ടിൽ ഭക്ഷണം പാകം ചെയ്യാൻ എത്തിയവരുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...