ആലപ്പുഴ : മാവേലിക്കരയിൽ പുതുവർഷാഘോഷങ്ങൾ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി കരുതി വെച്ചിരുന്ന 30 കിലോ കഞ്ചാവ് ഉൾപ്പെടെ ലഹിരി വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. മാവേലിക്കര ജില്ല ആശുപത്രിക്ക് സമീപം വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ലഹരി വസ്തുക്കൾ കൈവശം വച്ചതിന് കായംകുളം സ്വദേശിനി നിമ്മി (32)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: മക്കളെ റോഡിൽ ഇറക്കി വിട്ടതിന് ശേഷം അമ്മ കാമുകനൊപ്പം മുങ്ങി
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാവേലിക്കര പുന്നമൂട് സ്വദേശി ലിജു ഉമ്മനാണ് നിമ്മിയുട പേരിൽ ജില്ല ആശുപത്രിക്ക് സമീപം വാടക വീട് എടുത്തത്. ഇവിടെ നിന്ന് 30 കിലോ കഞ്ചാവും (Ganja) 4.500 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും മറ്റ് വാറ്റ് ഉപകരണങ്ങളും 1800 പായ്ക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്. കേസിൽ മറ്റൊരു പ്രതിയായ ലിജു ഉമ്മനെ നിലവിൽ ഒളിവിൽ പോയിരിക്കുകയാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നിമ്മി താമസിച്ചിരുന്ന വാടക വീട്ടിൽ പൊലീസും നർക്കോട്ടിക്സ് വിഭേഗവും ചേർന്ന് പരിശോധന നടത്തിയത്.
ALSO READ: പാസ്റ്റര് ചമഞ്ഞ് വീടുകളിലെത്തി തട്ടിപ്പ് ഒരാൾ അറസ്റ്റിൽ
പിടിയിലായ നിമ്മിയാണ് ലഹരി വസ്തുക്കൾ വിപണനം നടത്തിയിരുന്നത്. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന ലിജുവിന്റെ ആഡംബര കാറും പൊലീസ് കണ്ടെത്തി. നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശിയുമായ സേതു എന്ന് വിളിക്കുന്ന വിനോദും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ലിജുവിനായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ന്യൂ ഇയർ (New Year) പ്രമാണിച്ച് ജില്ലയിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ് സാബു പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy