മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി

ഇരു കുടുംബങ്ങളും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാവാറുണ്ടായിരുന്നു.

Last Updated : Apr 23, 2018, 07:11 PM IST
മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ: അയല്‍വാസിയുടെ വെട്ടേറ്റ് ദമ്പതികള്‍ കൊല്ലപ്പെട്ടു. മാവേലിക്കര പല്ലാരിമറ്റം സ്വദേശി ബിജു ഭാര്യ കല എന്നിവരാണ് അയല്‍വാസി സുധീഷിന്‍റെ വെട്ടേറ്റ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. 

ബിജു വിറ്റ സ്ഥലത്താണ് സുധീഷ് താമസിച്ചിരുന്നത്. ഇരു കുടുംബങ്ങളും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാവാറുണ്ടായിരുന്നു. 

ബിജുവിന്‍റെ പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും തര്‍ക്കമുണ്ടാവുകയും സുധീഷ് വെട്ടുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കല സംഭവസ്ഥലത്തുവെച്ചും ബിജു ആശുപത്രിയിലേക്കുള്ള വഴിയേയുമാണ് മരിച്ചത്. ആക്രമണത്തിന് ശേഷം ഓടിക്കളഞ്ഞ സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Trending News