Actress Sexual Abuse Case: ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയും കേസെടുത്തു

Actress Complaint Against Actors: നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, മുകേഷ് തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് നടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 29, 2024, 09:57 AM IST
  • നടിയുടെ ലൈംഗിക പീഡന പരാതിയില്‍ ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെ കേസ്
  • താരസംഘടന അമ്മയില്‍ അംഗത്വം ലഭിക്കുന്നതിന് അഡ്ജസ്റ്റുമെന്റുകള്‍ക്ക് വഴങ്ങണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടതായി നടി വെളിപ്പെടുത്തി
  • പോലീസ് നടിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു
Actress Sexual Abuse Case: ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയും കേസെടുത്തു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടന്മാരായ ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.

Also Read: നടിയുടെ പരാതിയിൽ ജയസൂര്യ മുകേഷ് എന്നിവർക്കെതിരെ കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് ചുമത്തി!

തന്നോട് മോശമായി പെരുമാറിയെന്നും, താരസംഘടന അമ്മയില്‍ അംഗത്വം ലഭിക്കുന്നതിന് അഡ്ജസ്റ്റുമെന്റുകള്‍ക്ക് വഴങ്ങണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടതായി നടി വെളിപ്പെടുത്തിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.  അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

Also Read: കർക്കടകത്തിലെ ബുധന്റെ ഉദയം ഇവർക്ക് നൽകും രാജകീയ ജീവിതം; തൊട്ടതെല്ലാം പൊന്നാകും!

നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ടുകൊച്ചി പോലീസാണ് കേസെടുത്തിരിക്കുന്നത്.  ഐപിസി 356, 376 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതേ നടിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെ പാലാരിവട്ടം പോലീസും കേസെടുത്തിട്ടുണ്ട്. നടിയുടെ പരാതിയിൽ ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ബലാത്സംഗ വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്.  കോണ്‍ഗ്രസ് നേതാവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ചന്ദ്രശേഖരന്‍, ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ സ്ഥാനം രാജിവെച്ചിരുന്നു. 

Also Read: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, മിഥുനം രാശിക്കാർക്ക് ധനനേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. സിനിമാ ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് നടിയുടെ പരാതി.  നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, മുകേഷ് തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് നടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News