POCSO Case : പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷവും തടവും പിഴയും

മഞ്ചേരി പോക്‌സോ കോടതിയാണ് (POCSO Court) കേസിൽ  ശിക്ഷ വിധിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 09:52 AM IST
  • മഞ്ചേരി പോക്‌സോ കോടതിയാണ് (POCSO Court) കേസിൽ ശിക്ഷ വിധിച്ചത്.
  • ജഡ്ജി പി ടി പ്രകാശൻ ആണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് കാക്കൂർ സ്വദേശിയാണ് പ്രതി.
  • 2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • പതിനാറുകാരിയായ ഭാര്യ സഹോദരിയെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് പ്രതി ബലാത്സംഗം ചെയ്തത്.
POCSO Case : പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷവും തടവും പിഴയും

Malappuram : കരുവാരകുണ്ടിൽ ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച (Rape) കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും (Life Imprisonment) 17 വർഷവും തടവും ശിക്ഷ വിധിച്ചു. ഇതുകൂടാതെ പ്രതി 2 ലക്ഷം രൂപ പിഴയും കെട്ടിവെക്കണം. മഞ്ചേരി പോക്‌സോ കോടതിയാണ് (POCSO Court) കേസിൽ  ശിക്ഷ വിധിച്ചത്. ജഡ്ജി പി ടി പ്രകാശൻ ആണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് കാക്കൂർ സ്വദേശിയാണ് പ്രതി.

2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറുകാരിയായ ഭാര്യ സഹോദരിയെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് പ്രതി ബലാത്സംഗം ചെയ്തത്.  പ്രതിക്കെതിരെ ചുമത്തിയ 5 കേസുകളിലാണ് കോടതി ഇപ്പോൾ വിധി നൽകിയിരിക്കുന്നത്.  

ALSO READ: Mofia Suicide Case | സിഐ സുധീറിനെ സ്ഥലംമാറ്റി, സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രതിഷേധം തുടരുന്നു

പോക്സോ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളിൽ 7 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. കൂടാതെ പലതാവണം പീഡനം നടത്തിയ കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. ഇത് കൂടാതെ ബന്ധുവിനെ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടയ്ക്കണം. സ്ത്രീത്വത്തെ അപമാനിച്ചതിന് 1 വർഷം തടവും ഭീഷണിപ്പെടുത്തിയതിന് 2 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. 

ALSO READ: Mofia Suicide Case | പ്രതിഷേധം കനക്കുന്നു, സിഐ സുധീറിന്റെ കോലം കത്തിച്ച് കോൺ​ഗ്രസ്

ആകെ 17 വര്ഷം തടവും രണ്ട് ജീവപര്യന്തവും, 2 ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് വിധിച്ചിരിക്കുന്നത്.  ഈ തടവുകൾ ഒരുമിച്ച് നുഭവിച്ചത്‌ മതിയാകുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. പിഴയായ 2 ലക്ഷം രൂപ പീഡനത്തിരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ALSO READ: 'ഡൽഹിയിൽ നടന്ന യുവജനോത്സവത്തിൽ എറണാകുളം ജില്ലയെ വിജയത്തിലേക്ക് കൈപിടിച്ചവൾ' മോഫിയയുടെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

കപ്പൽ ജീവനക്കാരനായ പ്രതി അവധിക്ക് ഭാര്യ വീട്ടിൽ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി, ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പലതവണ ബലാല്‍സംഗം ചെയ്തു.

ഇതിന് ശേഷം ഇയാൾ ഭാര്യയെ കൊല്ലാൻ ശ്രമിക്കുകയും ഇതിനെ തുടർന്ന് പെൺകുട്ടി പീഡനവിവരം അമ്മയെ അറിയിക്കുകയും ആയിരുന്നു. ഭാര്യയെ കൊല്ലാൻ ശ്രമിച്ച  ഇയാൾക്കെതിരെ  കേസ് തുടർന്ന് വരികെയാണ്. പ്രതി  യാതൊരു വിധ ശിക്ഷയിളവിനും അര്ഹനല്ലെന്ന് കോടതി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News