Mofia Suicide Case | പ്രതിഷേധം കനക്കുന്നു, സിഐ സുധീറിന്റെ കോലം കത്തിച്ച് കോൺ​ഗ്രസ്

എസ്പിയും ഡിഐജിയും സ്‌റ്റേഷനിലേക്ക് വരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 01:44 PM IST
  • അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
  • പ്രതിഷേധത്തിനിടെ കോൺഗ്രസും വിദ്യാർത്ഥി സംഘടനകളും സുധീറിൻ്റെ കോലം കത്തിച്ചു.
  • യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു.
Mofia Suicide Case | പ്രതിഷേധം കനക്കുന്നു, സിഐ സുധീറിന്റെ കോലം കത്തിച്ച് കോൺ​ഗ്രസ്

ആലുവ: ​ഗാർഹിക പീഡനത്തെ തുടർന്നുള്ള മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഎ സുധീറിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സുധീറിനെതിരായ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും യുഡിഎഫും സമരം ശക്തമാക്കി. 

മോഫിയ തന്റെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള സിഐ സുധീർ ഇന്നും സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയതിനെ തുടര്‍ന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സമരം ഇപ്പോഴും തുടരുകയാണ്. ബെന്നി ബെഹനാന്‍ എംപിയും സ്ഥലത്തെത്തിയിട്ടുണ്ട്. മുസ്ലിംലീഗ് പ്രതിഷേധവും നടക്കുന്നുണ്ട്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുന്നുണ്ട്.

Also Read: Mofia Suicide : അന്ന് ഉത്ര വധക്കേസിൽ, ഇന്ന് മൊഫിയയുടെ മരണത്തിലും; സിഐ സുധീറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ
പ്രതിഷേധത്തിനിടെ കോൺഗ്രസും വിദ്യാർത്ഥി സംഘടനകളും സുധീറിൻ്റെ കോലം കത്തിച്ചു. നേതാക്കളുമായി ഡിഐജി നീരജ് കുമാർ ഗുപ്ത കൂടിക്കാഴ്ച നടത്തിയെങ്കിലും സുധീറിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടില്ല. ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. അതിനിടെ ചർച്ചയ്ക്കായി എസ്പിയും ഡിഐജിയും സ്‌റ്റേഷനിലേക്ക് വരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഒടിച്ചെടുത്തു. 

അതേസമയം സിഐയില്‍ നിന്ന് നേരിട്ട് വിശദീകരണം തേടാനാണ് ഡിഐജി സ്‌റ്റേഷനിലെത്തിയതെന്നാണ് വിവരം. സിഐ സുധീറിനെ സ്‌റ്റേഷന്‍ ചുമതകളില്‍ നിന്ന് മാറ്റിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസിന്റെ വാദം.

Also Read: Mofia Suicide Case : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ: മൊഫിയയുടെ ഭർത്താവിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തു 

ഇതാദ്യമായി അല്ല ആരോപണ വിധേയനായ സിഐ സുധീറിനെതിരെ പരാതികൾ വരുന്നത് . ഇതിന് മുമ്പ് ഇതേ സിഐ ഉത്ര വധക്കേസിൽ അന്വേഷത്തിൽ വീഴ്ച വരുത്തിയതായി ആരോപണം ഉണ്ടാവുകയും, അന്വേഷണത്തിൽ നിന്ന് സിഐ സുധീറിനെ മാറ്റുകയും ചെയ്തിരുന്നു.  ഉത്രയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നും, തെളിവുകൾ കൃത്യമായി ശേഖരിച്ചില്ലെന്നും അന്ന് കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News